വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പിന്നിലാക്കിയത് ഇവരെ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!

By Muralidharan

ഐ പി എൽ പത്താം സീസണ് കൊടിയിറങ്ങുമ്പോൾ മലയാളികൾക്ക് അഭിമാനമായി ബേസിൽ തമ്പി. ഗുജറാത്ത് ലയൺസിന് വേണ്ടി പന്തെറിഞ്ഞ ബേസിൽ തമ്പി എന്ന മലയാളി ഫാസ്റ്റ് ബൗളറാണ് ഈ സീസണിലെ എമർജിങ് പ്ലേയർ. സഞ്ജു സാംസണ് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം മലയാളിയാണ് തമ്പി. ഫൈനലിന് ശേഷം സംസാരിക്കവേ പേരെടുത്ത് പറഞ്ഞാണ് സച്ചിൻ തമ്പിയെ പ്രശംസിച്ചത്. ടൈറ്റ് കോംപറ്റീഷനിൽ ആരെയൊക്കെയാണ് തമ്പി പിന്തള്ളിയത് എന്ന് നോക്കൂ..

<strong>ഇത് ബൗളർമാരുടെ ഫൈനൽ... മുംബൈ ഇന്ത്യൻസിനിത് ചരിത്രനേട്ടം.. കാണാം മുംബൈ - പുനെ ഫൈനൽ ഹൈലൈറ്റ്സ്!!</strong>ഇത് ബൗളർമാരുടെ ഫൈനൽ... മുംബൈ ഇന്ത്യൻസിനിത് ചരിത്രനേട്ടം.. കാണാം മുംബൈ - പുനെ ഫൈനൽ ഹൈലൈറ്റ്സ്!!

ബേസിൽ തമ്പി

ബേസിൽ തമ്പി

മലയാളി ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയാണ് 2017 സീസണിലെ എമർജിങ് പ്ലെയർ. ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച തമ്പി 12കളിയിൽ 11 വിക്കറ്റ് വീഴ്ത്തി.

നിതീഷ് റാണ

നിതീഷ് റാണ

ഐ പി എല്ലിന്റെ തുടക്കത്തിൽ മിന്നും ഫോമിലായിരുന്നു നിതീഷ് റാണ. 12 കളിയിൽ 321 റൺസാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി റാണ അടിച്ചുകൂട്ടിയത്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഐ പി എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്ന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്നെ സാക്ഷ്യപ്പെടുത്തിയ ഇന്നിംഗ്സിന് ഉടമയാണ് പന്ത്. ഡെൽഹി ഡെയർഡെവിൾസ് താരമായ പന്ത് 14 കളിയിൽ 366 റൺസടിച്ചു.

ഇഷൻ കിഷാൻ

ഇഷൻ കിഷാൻ

അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇഷൻ കിഷാൻ ഗുജറാത്തിന് വേണ്ടി തട്ടുപൊളിപ്പൻ ഇന്നിംഗ്സുകൾ കളിച്ചു. 11 കളിയിൽ 277 റൺസാണ് ഇഷൻ കിഷാന്റെ സമ്പാദ്യം

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ആശിഷ് നെഹ്റയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മുഹമ്മദ് സിറാജ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ എത്തിയത്. ആറ് കളിയിൽ 10 വിക്കറ്റുമായി സിറാജ് വരവറിയിച്ച സീസൺ കൂടിയാണ് ഇത്.

കുൽദീപ് യാദവ്

കുൽദീപ് യാദവ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇടംകൈ ചൈനാമാൻ ബൗളർ. 12 കളിയിൽ 12 വിക്കറ്റുകളാണ് സമ്പാദ്യം.

വാഷിങ്ടൺ സുന്ദർ

വാഷിങ്ടൺ സുന്ദർ

ക്വാളിഫയറിലെ രണ്ട് കളിയിലും മുംബൈ ഇന്ത്യൻസിന് മൂക്കുകയറിട്ട വാഷിങ്ടൺ സുന്ദർ എന്ന 17കാരൻ വലിയ ശ്രദ്ധ പിടിച്ചുപറ്റി. അശ്വിന് പകരക്കാരനായി ടീമിലെത്തിയ സുന്ദർ 11 കളിയിൽ എട്ട് വിക്കറ്റ് വീഴ്ത്തി.

Story first published: Monday, May 22, 2017, 14:33 [IST]
Other articles published on May 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X