Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സ് ഉറപ്പിച്ചു.. ഐപിഎല്‍ പ്ലേ ഓഫ് കളിക്കാനുള്ള ബാക്കി 3 ടീമുകള്‍ ആരൊക്കെ? സര്‍പ്രൈസ്??

മുംബൈ: കാര്യം രണ്ട് തവണ ചാമ്പ്യന്മാരും ഐ പി എല്ലിലെ ഏറ്റവും സ്റ്റാര്‍ ടീമുമൊക്കെ ആണെങ്കിലും കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താന്‍ പോലും മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കളി മാറി. തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും 11 കളിയില്‍ 9 ജയവുമായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു മുംബൈ. ഇനിയും മൂന്ന് കളി ബാക്കിയുമുണ്ട്. എന്നാല്‍ ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി നാല് ടീമുകളാണ് രഗംത്ത്. ഇവരില്‍ ആര് നില്‍ക്കും ആര് പോകും. കാണൂ ഐ പി എല്‍ പത്ത് പ്ലേ ഓഫ് സാധ്യതകള്‍.

മുംബൈ എത്തിക്കഴിഞ്ഞു

മുംബൈ എത്തിക്കഴിഞ്ഞു

11 കളി 9 ജയം 2 തോല്‍വി. 18 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിച്ചു മുംബൈ ഇന്ത്യന്‍സ്. ഇനി ഒന്നോ രണ്ടോ കളി കൂടി ജയിച്ചാല്‍ ടേബിള്‍ ടോപ്പറായി പ്ലേ ഓഫ് കളിക്കാം. മൂന്ന് കളികളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്.

റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്

റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്

12 കളിയില്‍ 8 ജയമുള്ള പുനെ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബാക്കിയുള്ള രണ്ട് കളിയില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ പുനെയ്ക്ക് ഐ പി എല്‍ പ്ലേ ഓഫ് കളിക്കാം. ഇല്ലെങ്കില്‍ കണക്കിലെ കളികള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

തുടക്കത്തില്‍ ടേബിള്‍ ടോപ്പറായിരുന്ന കൊല്‍ക്കത്തയ്ക്ക് രണ്ടാം പാദത്തില്‍ വഴിതെറ്റി. 11 കളിയില്‍ 7 ജയവും 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത ഇപ്പോള്‍. മൂന്നില്‍ രണ്ട് കളിയെങ്കിലും ജയിച്ചാല്‍ അനായാസമായി പ്ലേ ഓഫിലെത്താം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിനും ഐ പി എല്ലില്‍ അടിതെറ്റുകയാണ്. എന്നാലും 12 കളിയില്‍ ആറെണ്ണം ജയിച്ച് അവരും പ്ലേ ഓഫിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന കൂട്ടത്തിലുണ്ട്. 13 പോയിന്റാണ് ഹൈദരാബാദിന്. ബാക്കിയുള്ള രണ്് കളി ജയിച്ചാല്‍ അവരും പ്ലേ ഓഫിലെത്തും.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

രണ്ടാം പാദത്തിലെ മികച്ച പ്രകടനത്തോടെ പ്ലേ ഓഫിനുള്ള പോരാട്ടം കൊഴുപ്പിക്കുകയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള അവര്‍ പത്ത് കളികളേ കളിച്ചിട്ടുള്ളൂ. ബാക്കി നാല് കളിയുണ്ട്. അത് നാലും ജയിച്ചാല്‍ പഞ്ചാബും പ്ലേ ഓഫിലെത്തും. എങ്കില്‍ മേല്‍പ്പറഞ്ഞ ടീമുകളില്‍ ആരാകും പുറത്ത് പോകുക - കാത്തിരുന്ന് കാണാം.

Story first published: Sunday, May 7, 2017, 14:23 [IST]
Other articles published on May 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+