കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെറും 49 റണ്‍സിന് ഓളൗട്ടായതിന്റെ ഞെട്ടലിലാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. ഐ പി എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലാണ് ഇത് എന്നത് തന്നെ ഒരു കാരണം. മറ്റേത് 82 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ഇതിലും വലിയ ബാറ്റിംഗ് നിരകള്‍ ഇത് പോലെ തകര്‍ന്നടിഞ്ഞ വേറെയും സംഭവങ്ങള്‍ ഐ പി എല്ലില്‍ ഉണ്ടായിട്ടുണ്ട് കേട്ടോ. കാണാം ഐ പി എല്ലിലെ ഏറ്റവും കുറഞ്ഞ പത്ത് ടോട്ടലുകള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഐ പി എല്‍ പത്താം സീസണില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ - 9.1 ഓവറില്‍ 49 റണ്‍സിന് ഓളൗട്ട്. കളി 82 റണ്‍സിന് തോറ്റു.
രാജസ്ഥാന്‍ റോയല്‍സ്
2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ 15.1 ഓവറില്‍ 58 ഓളൗട്ട്. കളി 75 റണ്‍സിന് തോറ്റു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2008ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ 15.2 ഓവറില്‍ 67 റണ്‍സിന് ഓളൗട്ട്. കളി മുംബൈ എട്ട് വിക്കറ്റിന് ജയിച്ചു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
2014 ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ 15 ഓവറില്‍ 70 റണ്‍സ്. കളി എട്ട് വിക്കറ്റിന് തോറ്റു.
കൊച്ചി ടസ്‌കേഴ്‌സ്
2011 ഐ പി എല്ലിലായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരള ഡെക്കാനെതിരെ 74ന് ഓളൗട്ടായത്. കളി 55 റണ്‍സിന് തോറ്റു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
15.2 ഓവറില്‍ 79 ഓളൗട്ട്. മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ഈ കളി. ചെന്നൈ 60 റണ്‍സിന് കളി തോറ്റു.
ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്
2013 സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഹൈദരാബാദിനെതിരെ 80 റണ്‍സിന് ഓളൗട്ടായി. കളി 6 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 2011 സീസണില്‍ 81 റണ്‍സിന് രാജസ്ഥാന്‍ ഓളൗട്ടി. എട്ട് വിക്കറ്റിന് തോറ്റു.
ഡെക്കാന്‍ ചാര്‍ജേഴ്‌സ്
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ഡെക്കാന്‍ 82 റണ്‍സിന് ഓളൗട്ടായിട്ടുണ്ട്. 9 വിക്കറ്റിന് കളി തോല്‍ക്കുകയും ചെയ്തു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 15.1 ഓവറില്‍ 82 റണ്‍സിന് ഓളൗട്ടായിട്ടുണ്ട്. 2008ല്‍ കൊല്‍ക്കത്തയ്ക്ക് എതിരെ. അന്ന് 140 റണ്‍സിനാണ് കളി തോറ്റത്.