റോയല്‍ ബാംഗ്ലൂര്‍ 5 വിക്കറ്റിന് 263 റണ്‍സ്.. കാണാം ഐപിഎല്ലിലെ ടോപ് ടെന്‍ ടീം ടോട്ടലുകള്‍!!
കൊല്‍ക്കത്തയ്‌ക്കെതിരെ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് വെറും 49 റണ്‍സിന് ഓളൗട്ടായതിന്റെ നാണക്കേടിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 132 പോലും ചേസ് ചെയ്യാത്ത ബാംഗ്ലൂരിനെ കളിയാക്കുകയാണ് കാണികള്‍. എന്നാല്‍ ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ ഇതേ ബാംഗ്ലൂരിന്റെ പേരിലാണ് എത്ര പേര്‍ക്ക് അറിയാം. അതും ഒന്നും രണ്ടുമില്ല നാല് തവണ. കാണൂ ഐ പി എല്ലിലെ ടോപ് ടെന്‍ ടീം ടോട്ടലുകള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
2014ല്‍ സീസണില്‍ പുനെ വാര്യേഴ്‌സിന് എതിരെ ക്രിസ് ഗെയ്‌ലിന്റെ 175 റണ്‍സിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ അടിച്ചെടുത്തത് അഞ്ച് വിക്കറ്റിന് 263 റണ്‍സ്. കളി ബാംഗ്ലൂര്‍ 130 റണ്‍സിന് ജയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
2010 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റിന് 246 റണ്‍സടിച്ചു. മുരളി വിജയ് 127 റണ്‍സടിച്ച് ടോപ് സ്‌കോററായി. കളി 27 റണ്‍സിന് ചെന്നൈ ജയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും
ഐ പി എല്ലിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേരിലാണ്. പഞ്ചാബിനെതിരെ 2008ല്‍ 240 റണ്‍സ്. കളി 33 റണ്‍സിനാണ് ചെന്നൈ ജയിച്ചത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 235 റണ്‍സടിച്ചു. കോലി 82ഉം എ ബി ഡി 133 ഉം. കളി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 39 റണ്‍സിന് ജയിച്ചു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 2011 സീസണിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 232 റണ്‍സടിച്ചത്. കളി പഞ്ചാബ് 111 റണ്‍സിന് ജയിച്ചു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വീണ്ടും
2014 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വീണ്ടും 32 റണ്‍സടിച്ചു. ഇത്തവണ കളി 44 റണ്‍സിനാണ് ജയിച്ചത്.

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡെല്‍ഹി 2011 സീസണില്‍ 231 റണ്‍സടിച്ചിരുന്നു. കളി 29 റണ്‍സിന് ജയിക്കുകയും ചെയ്തു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാമതും
2016 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ബാംഗ്ലൂര്‍ 227 റണ്‍സടിച്ചു. 45 റണ്‍സിന് കളിയും ജയിച്ചു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാമതും
2015 സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 226 റണ്‍സടിക്കുകയും കളി 138 റണ്‍സിന് ജയിക്കുകയും ചെയ്തു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മൂന്നാമതും
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 2014 സീസണില്‍ 226 റണ്‍സടിച്ച് 24 റണ്‍സിന് ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications