ഐപിഎല്ലിലെ സൂപ്പർഹിറ്റ് വിദേശതാരങ്ങൾ... യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലാണ് ടോപ്പ്... ബാക്കി ആരൊക്കെ?
ബെംഗളൂരു: കാര്യം പേര് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നാണെങ്കിലും ഇന്ത്യക്കാർ മാത്രമല്ല ഐ പി എല്ലിൽ കളിക്കുന്നത്. ഇന്ത്യക്കാർ മാത്രം കളിച്ചാൽ ആഗോളതലത്തിൽ ഈ ടൂർണമെൻറ് ഇങ്ങനെ വന്പൻ ഹിറ്റായി മാറുകയും ഇല്ല. അതിന് കാരണം ഓരോ ടീമുകളിലും പ്ലെയിങ് ഇലവനിൽ ഉള്ള നാല് വിദേശ കളിക്കാരാണ്. ഓരോ ടീമുകളുടെയും ഭാവി നിർണയിക്കുന്ന ഈ നാല് ഓവർസീസ് കളിക്കാരിൽ ഏറ്റവും സൂപ്പർഹിറ്റായി മാറിയ ടോപ് ടെൻ താരങ്ങൾ ആരൊക്കെ എന്ന് നോക്കൂ.

ക്രിസ് ഗെയ്ൽ
ഐപിഎല്ലിലെ ഏറ്റവും വിനാശകാരിയായ വിദേശ ബാറ്റ്സ്മാനാണ് ക്രിസ് ഗെയ്ൽ. കാരണമുണ്ട്. 262 സിക്സറുകളാണ് ഗെയ്ൽ ഐ പി എല്ലിൽ അടിച്ചത്. ഇതൊരു റെക്കോർഡാണ്. കൊൽക്കത്തയ്ക്കും ബാംഗ്ലൂരിനും വേണ്ടി കളിച്ച ഗെയ്ൽ ഇത് വരെയായി 97 കളിയിൽ 3570 റൺസടിച്ചിട്ടുണ്ട്. അഞ്ച് സെഞ്ചുറിയും 21 ഫിഫ്റ്റിയും. ഉയർന്ന സ്കോർ 175. ഇതും ഐ പി എല്ലിലെ റെക്കോർഡാണ്.

ഡേവിഡ് വാർണർ
107 കളിയിൽ 3655 റൺസ്. രണ്ട് സെഞ്ചുറി. 34 അർധസെഞ്ചുറി. 144 സിക്സറുകൾ - ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ഐ പി എല്ലിലെ കണക്കാണിത്. കഴിഞ്ഞില്ല. നിലവിലെ ഐ പി എൽ ചാന്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിൻറെ ക്യാപ്റ്റനുമാണ് ഈ ഇടങ്കയ്യൻ ബാറ്റ്സ്മാൻ.

എബി ഡിവില്ലിയേഴ്സ്
ഇന്ത്യയിൽ ഇന്ത്യൻ താരങ്ങളേക്കാൾ ആരാധകരുള്ള വിദേശി കളിക്കാരൻ. പേര് എ ബി ഡിവില്ലിയേഴ്സ്. ഐ പി എല്ലിൽ ഇത് വരെയായി 124 കളികളും 3
402 റൺസും. മിസ്റ്റർ 360 എന്ന് വിളിപ്പേര്. പേര് പോലെ തന്നെ എ ബി ഡി ക്രീസിലുണ്ടെങ്കിൽ ഗ്രൗണ്ടിൻറെ 360 പ്രദേശത്തും പന്തെത്തും. ഐ പി എല്ലിൽ 152 സിക്സറുകളും ഡിവില്ലിയേഴ്സിൻറെ പേരിലുണ്ട്.

ഷെയ്ൻ വാട്സൻ
ഓസ്ട്രേലിയയിൽ നിന്നുള്ള ഓൾറൗണ്ടർ. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു. ഇപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ. 99 കളിയിൽ 2612 റൺസ്. 83 വിക്കറ്റ്. രണ്ട് സെഞ്ചുറിയും 14 ഫിഫ്റ്റിയും പേരിലുണ്ടെങ്കിലും വാട്സന് ഇപ്പോൾ പഴയ ഫോമൊന്നും ഇല്ല.

ബ്രണ്ടൻ മക്കുല്ലം
ഐ പി എല്ലിലെ ആദ്യത്തെ സെഞ്ചുറിക്ക് ഉടമ. ഇപ്പോഴും ലെജൻഡ്. മുന്പ് കൊൽക്കത്തയ്ക്കും കൊച്ചിക്കും ചെന്നൈയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഗുജറാത്ത് ലയൺസിന് വേണ്ടി കളിക്കുന്നു. 99 കളികളിൽ നിന്നായി 2698 റൺസാണ് സന്പാദ്യം.

ലസിത് മലിംഗ
ഐ പി എൽ കളിക്കാൻ വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പോലും വിരമിച്ച ബൗളർ. 102 കളിയിൽ 147 വിക്കറ്റുകളുണ്ട് മലിംഗയുടെ അക്കൗണ്ടിൽ. 2009 മുതൽ മുംബൈ ഇന്ത്യൻസിന് വേണ്ടി പന്തെറിയുന്നു. ഡെത്ത് ഓവറുകളിൽ ഇപ്പോഴും മലിംഗയ്ക്ക് പകരക്കാരില്ല. സ്ലിംഗ മലിംഗ എന്ന് ഓമനപ്പേര്.

ജാക്വിസ് കാലിസ്
ബാറ്റിംഗിലും ബൗളിംഗിലും ഒരു യഥാർഥ താരമാണ് കാലിസ്, അത്ഭുതമൊന്നുമില്ല, ഐ പി എല്ലിൽ ഏറ്റവും വിജയിച്ച വിദേശ താരങ്ങളിൽ കാലിസുമുണ്ട്. 2008 മുതൽ 2014 വരെ 98 കളികളിൽ കളിച്ചു. 2427 റൺസടിച്ചു. 65 വിക്കറ്റുകളും സ്വന്തമാക്കി.

ഷോൺ മാർഷ്
2008 സീസൺ മുതൽ കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിക്കുന്നു. ഐ പി എൽ ഒന്നാം സീസണിലെ ടോപ് സ്കോറർ ആയിരുന്നു. ഇപ്പോഴും പഞ്ചാബ് ബാറ്റിംഗ് നിരയിലെ വിശ്വസ്തൻ. 64 കളികളിൽ നിന്നായി 2269 റൺസ് സന്പാദ്യം.

ഡ്വെയ്ൻ ബ്രാവോ
2008 മുംബൈ ഇന്ത്യൻസിലൂടെ ഐ പി എല്ലിൽ എത്തിയ ജമൈക്കൻ ഓൾറൗണ്ടർ. ചെന്നൈയിൽ എത്തിയതോടെ ബ്രാവോയുടെ തലവര മാറി ഐ പി എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി. 106 കളികളിൽ 1262 റൺസ് സന്പാദ്യം. 122 വിക്കറ്റുകളും. രണ്ട് തവണ ടോപ് വിക്കറ്റ് ടേക്കർ. പരിക്ക് മൂലം ഈ സീസണിൽ കളിക്കുന്നില്ല.

സുനിൽ നരൈൻ
മിസ്റ്ററി സ്പിന്നർ എന്ന് വിളിപ്പേര്. കൊൽക്കത്തയെ രണ്ട് തവണ ചാന്പ്യന്മാരാക്കുന്നതിൽ നിർണായക സംഭാവനകൾ. ഈ സീസണിൽ ബാറ്റ് കൊണ്ടും മിന്നൽ പ്രകടനം. 74 കളികളിൽ നിന്നായി 90 വിക്കറ്റ്. ഇക്കോണമി റേറ്റ് വെറും 6.23.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications