സച്ചിനോ ലാറയോ മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ സംശയം. പിന്നീട് സച്ചിനോ റിക്കി പോണ്ടിംഗോ എന്നായി. ഇവരെല്ലാം കളി നിര്‍ത്തിയതോടെ പതുക്കെ ചര്‍ച്ചകളും അവസാനിച്ചു. ഇന്ന് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത് വിരാട് കോലിയാണോ എ ബി ഡിവില്ലിയേഴ്‌സാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ്. കോലിയാണ് മികച്ച ബാറ്റ്‌സ്മാനെന്ന് ഡിവില്ലിയേഴ്‌സ് പറയും. അല്ല ഡിവില്ലിയേഴ്‌സാണ് മികച്ചബാറ്റ്‌സ്മാന്‍ എന്ന് കോലിയും പറയും.
എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ഇക്കാര്യത്തില്‍ തീരെ സംശയമില്ല. വോണിയുടെ അഭിപ്രായത്തില്‍ വിരാട് കോലിയാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. എ ബി ഡിവില്ലിയേഴ്‌സ് 360 ഡിഗ്രി കളിക്കാരനാണ്. സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ് എന്ന് വേണ്ട എല്ലാ ഷോട്ടുകളും കളിക്കും. എന്നാല്‍ വിരാട് കോലി കളിച്ച അത്രയും സ്‌പെഷല്‍ ഇന്നിംഗ്‌സുകള്‍ ഡിവില്ലിയേഴ്‌സ് കളിച്ചിട്ടില്ല - വോണ്‍ പറഞ്ഞു.

അവിശ്വസനീയമായ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തില്‍ ഡിവില്ലിയേഴ്‌സ് പലപ്പോഴും ഔട്ടായിപ്പോകാറുണ്ട്. എന്നാല്‍ വിരാടിന്റെ കാര്യം അങ്ങനെയല്ല. ഫാന്‍സി ഷോട്ടുകള്‍ ഒന്നുമില്ല. പൂര്‍ണമായും ക്രിക്കറ്റിങ് ഷോട്ടുകളാണ് കോലിയുടേത്. കോലിയുടെ നിശ്ചയദാര്‍ഢ്യവും നിര്‍ണായക ഘട്ടങ്ങളില്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനവുമാണ് ഡിവില്ലിയേഴ്‌സിനെക്കാള്‍ മുകളില്‍ പ്രതിഷ്ഠിക്കാനായി വോണ്‍ തിരഞ്ഞെടുക്കുന്നത്. ഐ പി എല്ലിലെ 15 ഇന്നിംഗ്‌സുകളിലായി 919 റണ്‍സാണ് കോലി ഈ സീസണില്‍ അടിച്ചിരിക്കുന്നത്.