Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുഞ്ഞിനെ കാണാന്‍ ഹോളണ്ടിലേക്ക്.. ചരിത്രത്തില്‍ ആദ്യമായി റെയ്‌നയ്ക്ക് ഒരു ഐപിഎല്‍ മത്സരം നഷ്ടം!

എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി. ഈ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി... സ്വന്തം ടീം കളിച്ച ഒരു ഐ പി എല്‍ മത്സരം പോലും സുരേഷ് റെയ്‌നയ്ക്ക് നഷ്ടമായിട്ടില്ല. വിലക്കോ പരിക്കോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ റെയ്‌ന ഒരു കളിക്ക് പോലും ഇറങ്ങാതിരുന്നിട്ടില്ല. എന്നാല്‍ ഇന്ന് (മെയ് 14 ശനിയാഴ്ച) അത് സംഭവിക്കും. ഗുജറാത്ത് ലയണ്‍സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ നേരിടുമ്പോള്‍ ഒപ്പം സുരേഷ് റെയ്‌ന ഉണ്ടാകില്ല.

ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ഹോളണ്ടിലാണ് സുരേഷ് റെയ്‌ന. ഭാര്യയ്‌ക്കൊപ്പം ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ഗുജറാത്ത് ലയണ്‍സിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐ പി എല്‍ മത്സരങ്ങള്‍ക്കിടെയാണ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്‌ലിന്റെ മകള്‍ ബ്ലഷ് പിറന്നത്. റെയ്‌നയുടെ അസാന്നിധ്യത്തില്‍ ബ്രണ്ടന്‍ മക്കുല്ലമായിരിക്കും ഗുജറാത്ത് ലയണ്‍സിനെ നയിക്കുക.

sureshraina-lions

റെയ്‌നയുടെ അഭാവം കനത്ത തിരിച്ചടിയാകും എന്നാണ് മക്കുല്ലം പറയുന്നത്. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും റണ്‍സ് എടുത്തതിന്റെയും റെക്കോര്‍ഡ് റെയ്‌നയുടെ പേരിലാണ്. റെയ്‌ന ഇല്ലെങ്കിലും ജയിക്കാം എന്ന വിശ്വാസം ടീമിന് ഉണ്ടെന്നും മക്കുല്ലം പറഞ്ഞു. 11 കൡയില്‍ 7 വിജയങ്ങളുള്ള ഗുജറാത്ത് ലയണ്‍സിന് ബാംഗ്ലൂരിനെതിരെ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. നോക്കൗട്ടും ഉറപ്പിക്കാം.

അതേസമയം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കാര്യങ്ങള്‍ അത്ര ആശാവഹമല്ല. 10 കളിയില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ബാംഗ്ലൂരിന് ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ചാലേ നോക്കൗട്ട് പ്രതീക്ഷകള്‍ വേണ്ടൂ. കോലിയും ഡിവില്ലിയേഴ്‌സും വാട്‌സനും രാഹുലും അടങ്ങിയ ബാറ്റിംഗ് നിര മോശമല്ലാത്ത സ്‌കോറുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ ബൗളിംഗ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 4 മണി മുതലാണ് ഈ കളി.

Story first published: Saturday, May 14, 2016, 11:59 [IST]
Other articles published on May 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+