Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈദരാബാദിന്റെ ബൗളിംഗിന് മുന്നില്‍ ചൂളി, മുംബൈ 92 ഓളൗട്ട്, തോല്‍വി 85 റണ്‍സിന്!!!

വിശാഖപട്ടണം: രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, കീരണ്‍ പൊള്ളാര്‍ഡ്, അമ്പാട്ടി റായിഡു, പാര്‍ഥിവ് പട്ടേല്‍, ഹര്‍ദീക് - ക്രുനാല്‍ പാണ്ഡ്യമാര്‍ ... പറയുമ്പോള്‍ കരുത്തുറ്റ ബാറ്റിംഗ് നിരയാണ്. പക്ഷേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാര്‍ ഈ ബാറ്റിംഗ് നിരയെ പൂ പറിക്കുന്ന ലാഘവത്തോടെ ചുരുട്ടിക്കെട്ടി. വെറും 92 റണ്‍സിനാണ് മുംബൈ ഓളൗട്ടായത്. തോറ്റത് 85 റണ്‍സിന്. ഐ പി എല്‍ 9ലെ ഏറ്റവും ഭീകരമായ തോല്‍വി.

ടോസ് നേടിയ രോഹിത് ശര്‍മ ഹൈദരാബാദിനെ ബാറ്റിംഗിന് വിട്ടപ്പോള്‍ ഇങ്ങനെ ഒരു തോല്‍വി എന്തായാലും പ്രതീക്ഷിച്ച് കാണില്ല. 3 വിക്കറ്റിന് 177 റണ്‍സാണ് ഹൈദരാബാദ് അടിച്ചത്. വിജയപ്രതീക്ഷയുമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ തുരുതുരാ നഷ്ടമായി. തട്ടിയും മുട്ടിയും 92 റണ്‍സിലെത്തിയ മുംബൈ പതിനേഴാമത്തെ ഓവറില്‍ ഓളൗട്ടായി. ചിത്രങ്ങളിലേക്ക്.

നെഹ്‌റ നല്‍കിയ തുടക്കം

നെഹ്‌റ നല്‍കിയ തുടക്കം

മൂന്നോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി ആശിശ് നെഹ്‌റ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റായുഡു, ബട്‌ലര്‍ എന്നീ വന്‍മീനുകളാണ് നെഹ്‌റയുടെ വലയില്‍ വീണത്. മാന്‍ ഓഫ് ദ മാച്ചും നെഹ്‌റ തന്നെ

മുസ്താഫിസുറും

മുസ്താഫിസുറും

മൂന്നോവറില്‍ 16 റണ്‍സ് വഴങ്ങി ബംഗ്ലാ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനും 3 വിക്കറ്റ് വീഴ്ത്തി. ബരീന്ദര്‍ സ്രാന്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ഹെന്റിക്കസും ഓരോന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

ധവാന്റെ മിന്നല്‍ പ്രകടനം

ധവാന്റെ മിന്നല്‍ പ്രകടനം

തുടക്കത്തില്‍ കുറച്ച് വേഗത കുറവായിരുന്നെങ്കിലും ശിഖര്‍ ധവാന്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 57 പന്തുകളില്‍ 10 ഫോറും 1 സിക്‌സും അടക്കമായിരുന്നു ധവാന്റെ 82 റണ്‍സ്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

33 പന്തുകളില്‍ 48 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 9.5 ഓവറില്‍ സ്‌കോര്‍ 85 ലെത്തിയപ്പോഴാണ് വാര്‍ണര്‍ പുറത്തായത്.

യുവിയുടെ കം ബാക്ക്

യുവിയുടെ കം ബാക്ക്

23 പന്തില്‍ 2 സിക്‌സും മൂന്ന് ഫോറും സഹിതം 39 റണ്‍സ്. പരിക്ക് മൂലം ഐ പി എല്ലില്‍ വൈകി മാത്രം ചേര്‍ന്ന യുവരാജ് സിംഗിന്റെ ആദ്യത്തെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

 പൊരുതാന്‍ ഹര്‍ഭജന്‍ മാത്രം

പൊരുതാന്‍ ഹര്‍ഭജന്‍ മാത്രം

22 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നേരത്തെ നാലോവറില്‍ 29 റണ്‍സിന് 2 വിക്കറ്റെടുത്ത ഭാജി തന്നെയാണ് മുംബൈയ്ക്ക് വേണ്ടി ബൗളിംഗിലും തിളങ്ങിയത്.

Story first published: Monday, May 9, 2016, 9:52 [IST]
Other articles published on May 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+