For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിവില്ലിയേഴ്‌സ് സൂപ്പര്‍മാന്‍, ബാംഗ്ലൂര്‍ ഫൈനലില്‍; ഇതുപോലൊരു കളി കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്!

By Muralidharan

ബെംഗളൂരു:ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് നാലാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റിന് 9 റണ്‍സ്. അവിടന്ന് പിടിച്ചുപിടിച്ചുകയറി ഇന്നിംഗ്‌സ് 158 ല്‍ വരെ എത്തിക്കുന്നു. ആ സ്‌കോര്‍ പിന്തുടരുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ആറാമത്തെ ഓവറില്‍ അഞ്ച് വിക്കറ്റിന് 29 റണ്‍സ്. അവിടുന്ന് കളി ജയിക്കാന്‍ ഒരു സാധ്യതയുമില്ല എന്ന് ആരാധകര്‍ ഉറപ്പിച്ച ഘട്ടത്തിലാണ് എ ബി ഡിവില്ലിയേഴ്‌സ് എന്ന സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ രണ്ടും കല്‍പിച്ച് ബാറ്റ് വീശാന്‍ തുടങ്ങിയത്.

47 പന്തില്‍ 5 വീതം സിക്‌സും ഫോറും പറത്തി എ ബി ഡിവില്ലിയേഴ്‌സ് അടിച്ചെടുത്ത 79 റണ്‍സുകള്‍ക്ക് ഐ പി എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളുടെ കൂട്ടത്തിലാണ് സ്ഥാനം. ഗുജറാത്ത് ലയണ്‍സിന് 73 റണ്‍സുമായി സ്മിത്താണ് രക്ഷകനായത് എങ്കില്‍ ബാംഗ്ലൂര്‍ ഇന്നിംഗ്‌സില്‍ അത് ഡിവില്ലിയേഴ്‌സായിരുന്നു. തോറ്റു എന്നുറപ്പിച്ച കളി എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ജയിച്ചത് ഇങ്ങനെ.. ചിത്രങ്ങള്‍ കാണൂ...

ഡിവില്ലിയേഴ്‌സ് മാന്‍ ഓഫ് ദ മാച്ച്

ഡിവില്ലിയേഴ്‌സ് മാന്‍ ഓഫ് ദ മാച്ച്

47 പന്തില്‍ 5 വീതം സിക്‌സും ഫോറും പറത്തി എ ബി ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത് 79 റണ്‍സ്. അഞ്ച് വിക്കറ്റിന് 29 റണ്‍സ് എന്ന നിലയില്‍ നിന്നും ബാംഗ്ലൂരിനെ കരകയറ്റിയ ഡിവില്ലിയേഴ്‌സ് തന്നെ മാന്‍ ഓഫ് ദ മാച്ച്.

പാഴായ ഇന്നിംഗ്‌സ്

പാഴായ ഇന്നിംഗ്‌സ്


73 റണ്‍സുമായി സ്മിത്താണ് ഗുജറാത്തിന് വേണ്ടി ടോപ് സ്‌കോററായത്. ബാറ്റിംഗ് തകര്‍ച്ചയ്ക്കിടയില്‍ സ്മിത്ത് പൊരുതി നേടിയ ഈ റണ്‍സുകള്‍ക്കും പക്ഷേ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.

കോലി പൂജ്യത്തിന്

കോലി പൂജ്യത്തിന്


ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ ആദ്യമായി കോലി പൂജ്യത്തിന് പുറത്തായി. ഈ വര്‍ഷം ആയിരം തികയ്ക്കാന്‍ വെറും 81 റണ്‍സുകള്‍ കൂടി മതി കോലിക്ക്.

കുല്‍ക്കര്‍ണി ഞെട്ടിച്ചു

കുല്‍ക്കര്‍ണി ഞെട്ടിച്ചു


നാലോവറില്‍ 14 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് ബാംഗ്ലൂരിനെ ഞെട്ടിച്ചത്. എന്നാല്‍ കുല്‍ക്കര്‍ണിയുടെ ഓവറുകള്‍ തീര്‍ന്നതും ബാംഗ്ലൂര്‍ തിരിച്ചുവന്നു.

ജഡേജയും തിളങ്ങി

ജഡേജയും തിളങ്ങി

നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ജഡേജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിംഗില്‍ പക്ഷേ ജഡേജയ്ക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ജഡേജയ്ക്ക് 7 പന്തില്‍ 3 റണ്‍സെടുക്കാനേ പറ്റിയുള്ളൂ

വാട്‌സനും നാല്

വാട്‌സനും നാല്

29 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വാട്‌സനാണ് ബാംഗ്ലൂരിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. പര്‍പ്പിള്‍ ക്യാപിന് ഉടമയും ഇപ്പോള്‍ വാട്‌സന്‍ തന്നെ

Story first published: Wednesday, May 25, 2016, 13:21 [IST]
Other articles published on May 25, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+