ചേട്ടന്മാരുടെ കളിയിലും റിഷഭ് പന്ത് കേമന്‍, ഗുജറാത്തിനെ ഡല്‍ഹി അടിച്ചുപറത്തി!
രാജ്‌കോട്ട്: അണ്ടര്‍ 10 ലോകകപ്പിലെ മിന്നും പ്രകടനം ഓപ്പണര്‍ റിഷഭ് പന്ത് ഐ പി എല്ലിലേക്കും കൊണ്ടുവന്ന കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മിന്നും ജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ലയണ്‍സിനെ എട്ട് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പിച്ചത്. 69 റണ്‍സുമായി റിഷഭ് പന്ത് കളം നിറഞ്ഞപ്പോള്‍ 46 റണ്‍സോടെ ക്വിന്റണ്‍ ഡി കോക്ക് മികച്ച പിന്തുണ നല്‍കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ ഡെയര്‍ഡെവിള്‍സ് 149 റണ്‍സില്‍ പിടിച്ചുകെട്ടി. ശക്തമായ ബാറ്റിംഗ് ലൈനപ്പുമായി ഇറങ്ങിയ ഗുജറാത്തിന് തുടക്കം മുതല്‍ പണി പാളി. 24 റണ്‍സ് എടുക്കുമ്പോഴേക്കും സ്മിത്തും മക്കുല്ലവും ഫിഞ്ചും പുറത്ത്. ദിനേശ് കാര്‍ത്തിക്കിന്റെ 53 റണ്‍സിന്റെ ബലത്തില്‍ ലയണ്‍സ് 149 വരെ എത്തിയെങ്കിലും ഡല്‍ഹിക്ക് മുമ്പില്‍ അത് മതിയായില്ല. ചിത്രങ്ങള്‍ കാണൂ...

റിഷഭ് പന്ത് വരുന്നു
ഐ പി എല്ലില്‍ ആദ്യമായിട്ടാണ് പന്ത് ഓപ്പണറായി കളിക്കുന്നത്. 40 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 69 റണ്‍സ്. രണ്ടാം ഓവറില്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ഹാട്രിക് ബൗണ്ടറികളോടെയാണ് പന്ത് സ്വീകരിച്ചത്. മാന്‍ ഓഫ് ദ മാച്ചും പന്ത് തന്നെ

ഡി കോക്കിന്റെ പിന്തുണ
ചെറിയ വിജയലക്ഷ്യമായതിനാല്‍ തന്നെ ക്വിന്റന്‍ ഡി കോക് സമയമെടുത്താണ് കളിച്ചത്. പോരാത്തതിന് മറുവശത്ത് പന്തിന്റെ വക വെടിക്കെട്ടും ഉണ്ടായിരുന്നല്ലോ. 45 പന്തില്‍ 4 ഫോറും 1 സിക്‌സും അടക്കമാണ് ഡി കോക്കിന്റെ 46.

സഞ്ജുവിന് ഈസി
13 പന്തില്‍ ഓരോന്ന് വീതം സിക്‌സും ഫോറുമായി സഞ്ജു സാംസണ്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. 7 പന്തില്‍ 13 റണ്‍സെടുത്ത ജെ പി ഡുമിനിയും നോട്ടൗട്ടായി. ഗുജറാത്ത് ബൗളര്‍മാരില്‍ ഒരാള്‍ക്ക് പോലും തിളങ്ങാനായില്ല

രക്ഷിച്ചത് കാര്‍ത്തിക്
43 പന്തില്‍ 53 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കാണ് ലയണ്‍സിന്റെ ടോപ് സ്‌കോററായത്. ജഡേജയ്‌ക്കൊപ്പം കാര്‍ത്തിക് തീര്‍ത്ത കൂട്ടുകെട്ട് നിര്‍ണായകമായി. റെയ്‌ന 24 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി നദീം രണ്ട് വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications