വീണ്ടും വിരാട് കോലി, വീണ്ടും വിജയം; ബാംഗ്ലൂര്‍ രണ്ടാമതായി പ്ലേ ഓഫില്‍, ഡല്‍ഹി പുറത്ത്!
അവിശ്വസനീയം.. - റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോലി പ്ലേ ഓഫിലെക്കെത്തിച്ച കളി കണ്ടവര്‍ക്ക് ഇതല്ലാതെ മറ്റൊരു വാക്ക് പറയാനാകില്ല. പുറത്തായി എന്നുറപ്പിച്ച ടീമിനെ തുടര്‍ച്ചയായ നാലാം കളിയിലും ക്യാപ്റ്റന്റെ കളിയോടെ കോലി ജയിപ്പിച്ചു. പ്ലേ ഓഫിലും എത്തിച്ചു. അതും രണ്ടാം സ്ഥാനക്കാരായി. ക്വാളിഫൈയറില്‍ തോറ്റാലും ഫൈനലിലെത്താന്‍ വീണ്ടും കിട്ടും ഒരു ചാന്‍സ്.
രണ്ട് ടീമിനും വിജയം അനിവാര്യമായിരുന്ന കളിയില്‍ ആറ് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ഡെല്‍ഹിയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 138 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഡെല്‍ഹി 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ചെറിയ സ്‌കോറായിട്ടും ഡല്‍ഹി കയ്യും മെയ്യും മറന്ന് പൊരുതി. പക്ഷേ വിരാട് കോലിക്ക് മുന്നില്‍ തോറ്റുപോയി. ചിത്രങ്ങളിലൂടെ..

വീണ്ടും മാന്‍ ഓഫ് ദ മാച്ച്
മറ്റൊരു തട്ടുതകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി വിരാട് കോലി പുറത്താകാതെ നിന്നു. 45 പന്തില്‍ 54 റണ്‍സെടുത്ത കോലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

രാഹുലിനും കയ്യടി
തുടക്കത്തിലേ ഗെയ്‌ലിനെയും ഡിവില്ലിയേഴ്‌സിനെയും നഷ്ടപ്പെട്ട ബാംഗ്ലുരിനെ കോലിക്കൊപ്പം സുരക്ഷിതമായി കരക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ 38 റണ്‍സാണ്.

പൊരുതിനോക്കി ഡല്‍ഹി
ചെറിയ സ്‌കോറായിട്ടും ഡല്‍ഹി ഉറച്ച് പൊരുതി. സ്‌കോര്‍ 17 ല്‍ എത്തുമ്പോഴേക്കും ഗെയ്‌ലിനെയും ഡിവില്ലിയേഴ്‌സിനെയും വീഴ്ത്തിയ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ കോലിയെ മറികടക്കാന്‍ പറ്റിയില്ല.

ഡി കോക് മാത്രം
നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടത് ഡല്‍ഹിക്ക് വിനയായി. 60 റണ്‍സെടുത്ത ക്വിന്റന്‍ ഡി കോക് മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചുനിന്നത്.

ചാഹൽ തിളങ്ങി
മൂന്ന് വിക്കറ്റുകളുമായി ബാംഗ്ലൂരിന് വേണ്ടി ബൗളിംഗിൽ തിളങ്ങിയ യുവേന്ദ്ര ചാഹൽ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications