മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി.. ഐപിഎല്‍ നോക്കൗട്ടില്‍ ആരൊക്കെ? ആര്‍ക്കും അറിയില്ല!
12 കളിയില്‍ 16 പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഐ പി എല്ലിലെ ഒമ്പതാം സീസണില്‍ നോക്കൗട്ട് ഉറപ്പിച്ച ഏക ടീം. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി അഞ്ച് ടീമുകള്‍ രംഗത്തുണ്ട്. ബാക്കിയുള്ള പുനെയും പഞ്ചാബും ഐ പി എല്ലില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
വ്യാഴാഴ്ച കൊല്‍ക്കത്തയെ ഗുജറാത്ത് തോല്‍പിക്കുക കൂടി ചെയ്തതോടെ നോക്കൗട്ട് സാധ്യതകള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. ആറ് ടീമുകള്‍ക്ക് ഓരോ കളിയും രണ്ട് ടീമുകള്‍ക്ക് രണ്ട് കളിയും ബാക്കി നില്‍ക്കേ ആദ്യത്തെ ആറ് സ്ഥാനക്കാരുടെ നോക്കൗട്ട് സാധ്യതകള്‍ ഇങ്ങനെയൊക്കെയാണ്. കാണൂ...

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
12 കളി എട്ട് ജയം നാല് തോല്‍വി. 16 പോയിന്റ്. ബാക്കി രണ്ട് കളിയും തോറ്റാലും, വലിയ രീതിയില്‍ റണ്‍റേറ്റ് ഇടിഞ്ഞില്ലെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ പ്ലേ ഓഫ് കളിക്കും.

ഗുജറാത്ത് ലയണ്‍സ്
13 കളി എട്ട് ജയം അഞ്ച് തോല്‍വി. 16 പോയിന്റ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ലയണ്‍സ്. അടുത്ത കളി ജയിച്ചാല്‍ നോക്കൗട്ടിലെത്തും. ഇല്ലെങ്കില്‍ റണ്‍റേറ്റ് നോക്കേണ്ടിവരും. റണ്‍റേറ്റിന്റെ കാര്യത്തില്‍ ഗുജറാത്തിന്റെ കാര്യം ആശാവഹമല്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
13 കളി 7 ജയം 6 തോല്‍വി. 14 പോയിന്റ്. നിലവില്‍ മൂന്നാം സ്ഥാനത്ത്. അടുത്ത കളി ജയിച്ചാല്‍ നോക്കൗട്ട് ഉറപ്പ്. ഇല്ലെങ്കില്‍ സാധ്യത കുറവ്. റണ്‍റേറ്റ് നോക്കേണ്ടിവന്നാല്‍ സ്ഥാനം ഉറപ്പ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
13 കളി 7 ജയം 6 തോല്‍വി. 14 പോയിന്റ്. നിലവില്‍ നാലാം സ്ഥാനത്ത്. അടുത്ത കളി ജയിച്ചേ തീരൂ. റണ്‍റേറ്റ് ഇപ്പോഴും പോസിറ്റീവ് ആണ് എന്നൊരു ആശ്വാസമുണ്ട്.

മുംബൈ ഇന്ത്യന്‍സ്
13 കളി 7 ജയം 6 തോല്‍വി. 14 പോയിന്റ്. റണ്‍റേറ്റ് അത്ര പോര. അടുത്ത കളിയില്‍ ഗുജറാത്ത് ലയണ്‍സിനോട് ജയിച്ചാല്‍ നോക്കൗട്ടിലെത്തും. തോറ്റാല്‍ സാധ്യതകള്‍ വേണ്ട.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
12 കളി 6 ജയം 6 തോല്‍വി. 12 പോയിന്റ്. അടുത്ത രണ്ട് കളിയും ജയിച്ചാലേ ഇനി പ്രതീക്ഷ വേണ്ടൂ. കഴിഞ്ഞ രണ്ട് കളിയും വലിയ മാര്‍ജിന്‍ തോറ്റത് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications