ഡല്‍ഹിക്ക് അവസാന പന്തില്‍ അത്ഭുത വിജയം; ജയിപ്പിച്ചത് മലയാളി കരുണ്‍ നായര്‍!
റായ്പൂര്‍: അവസാന ഓവറിലെ രണ്ട് പന്തില്‍ വേണ്ടത് 6 റണ്‍സ്. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ ഭുവനേശ്വര്‍ കുമാറാണ് ബൗളര്‍. ക്രീസില്‍ രണ്ട് മലയാളികള്‍. താരതമ്യേന പുതുമുഖങ്ങള്‍. കരുണ്‍ നായരും സഞ്ജു സാംസണും. ഒരറ്റത്ത് സഞ്ജുവിനെ സാക്ഷിയാക്കി അവസാനത്തെ രണ്ട് പന്തുകളും ബൗണ്ടറിയിലേക്ക് പായിച്ച് കരുണ്‍ നായര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് നേടിക്കൊടുത്തത് ജീവശ്വാസം പോലെ ഒരു വിജയം.
തോറ്റാല്‍ മിക്കവാറും പുറത്ത് എന്ന നിലയില്‍ നിന്നാണ് ഡല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 158 റണ്‍സാണ് അടിച്ചത്. ഡല്‍ഹി അവസാന ഓവറിലെ അവസാന പന്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവസാന കളിയില്‍ ബാംഗ്ലൂരിനോട് ജയിച്ചാല്‍ ഡല്‍ഹിക്ക് നോക്കൗട്ട് കളിക്കാം. ഹൈദരാബാദ് നോക്കൗട്ടില്‍ കടന്നുകഴിഞ്ഞു. ചിത്രങ്ങളിലേക്ക്.

കരുണ്‍ നായര്‍ മാന്‍ ഓഫ് ദ മാച്ച്
59 പന്തിലായിരുന്നു കരുണിന്റെ മാന്‍ ഓഫ് ദ മാച്ച് പ്രകടനം. എട്ട് ഫോറും 3 സിക്‌സും അടക്കം 83 നോട്ടൗട്ട്. അവസാന രണ്ട് പന്തുകളില്‍ കരുണ്‍ നേടിയ ബൗണ്ടറിയാണ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ കാത്തത്.

വാര്‍ണറുടെ ഇന്നിംഗ്‌സ്
നേരത്തെ 73 റണ്‍സുമായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. എന്നാല്‍ മറുവശത്ത് യുവരാജ് അടക്കമുള്ള പ്രമുഖര്‍ പരാജയപ്പെട്ടത് വിനയായി.

ബ്രാത് വൈറ്റ് ഹീറോ
നാലോവറില്‍ 27 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയ ബ്രാത് വൈറ്റാണ് ബൗളിംഗിലെ കേമന്‍. ഒരു റണ്ണൗട്ടും ഒരു ക്യാച്ചും ബ്രാത് വൈറ്റിന്റെ വകയായി ഉണ്ടായിരുന്നു.

ജയിച്ചാല്‍ ഇന്‍
അടുത്ത കളിയില്‍ ബാംഗ്ലൂരിനോട് ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് കളിക്കാം. ബാംഗ്ലൂരാണ് ജയിക്കുന്നതെങ്കില്‍ അവരാകും പ്ലേ ഓഫിലെത്തുക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications