രോഹിത് ശര്‍മയും പൊള്ളാര്‍ഡും ബാംഗ്ലൂരിനെ അടിച്ചുപറത്തി, മുംബൈയ്ക്ക് കിടിലന്‍ ജയം!
മുംബൈ: ആദ്യം ബൗളിംഗില്‍, പിന്നെ ബാറ്റിംഗില്‍.. ടോസ് നേടി സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് തനിനിറം പുറത്തെടുത്തപ്പോള്‍ വിരണ്ടുപോയത് സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും. കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രണ്ടോവര്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 170 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്ക് സാധിച്ചു. വിരാട് കോലി, ഡിവില്ലിയേഴ്‌സ് എന്നിവരെ ഒരോവറില്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ബൗളിംഗിലെ താരമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കീരണ്‍ പൊള്ളാര്‍ഡ്, ജോസ് ബട്‌ലര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ അനായാസം വിജയത്തിലെത്തി. ഒപ്പം പോയിന്റ് പട്ടികയില്‍ ഏഴില്‍ നിന്നും നാലിലേക്ക് പ്രമോഷനും. ചിത്രങ്ങള്‍ കാണണ്ടേ...

അത്ഭുതമായി ക്രുനാല്‍
വിരാട് കോലിയെയും പിന്നാലെ എ ബി ഡിവില്ലിയേഴ്‌സിനെയും ഒരോവറില്‍ പുറത്താക്കിയ ക്രുനാല്‍ പാണ്ഡ്യയുടെ ആഹ്ലാദം. നാലോവറില്‍ 27 റണ്‍സിനാണ് ക്രുനാല്‍ രണ്ട് വിക്കറ്റെടുത്തത്.

ക്രിക്കറ്റിന്റെ ഇന്നലെയും ഇന്നും
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇന്നലെയും ഇന്നും - സച്ചിനും വിരാട് കോലിയും മത്സരത്തിന് മുമ്പ്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
ജയിക്കാന്‍ 171 റണ്‍സ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 62 റണ്‍സുമായി അടിത്തറയിട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നാല് ഫോറും 3 സിക്‌സും രോഹിത് പറത്തി.

പൊള്ളാര്‍ഡിന്റെ സിക്‌സുകള്‍
കരീബിയന്‍ താരം കീരണ്‍ പൊള്ളാര്‍ഡ് ഈ സീസണില്‍ ആദ്യമായി ഫോമിലെത്തിയ കളിയായിരുന്നു ഇത്. 19 പന്ത് നേരിട്ട പോളി നാല് ഫോറും 3 സിക്‌സും സഹിതം 40 റണ്‍സെടുത്തു.

ബട്‌ലറുടെ ഒരു പവറേ
14 പന്തില്‍ 28 റണ്‍സ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറുടെ ഇന്നിംഗ്‌സാണിത്. പൂ പറിക്കുന്നത്ര ഈസിയായിട്ടാണ് ജോസ് ബട്‌ലര്‍ 101 മീറ്റര്‍ സിക്‌സടിച്ചത്.

ഭുമ്രയ്ക്കുണ്ട് മൂന്ന്
4 ഓവറില്‍ 31 റണ്‍സ് വഴങ്ങി ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്ര മൂന്ന് വിക്കറ്റെടുത്തു.

ഇതാ പിടി ഒരു ബൗണ്‍സര്‍
കെ എല്‍ രാഹുലിനെതിരെ മുംബൈ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലനാഗന്റെ വക ഒരു ബൗണ്‍സര്‍.

വിരാട് കോലി
വിരാട് കോലി നന്നായി തുടങ്ങിയെങ്കിലും പുറത്താകുമ്പോഴേക്കും 30 പന്തില്‍ 33 റണ്‍സേ പക്കലുണ്ടായിരുന്നുള്ളൂ

ഡിവില്ലിയേഴ്‌സും
ഒരു റണ്ണൗട്ട് അവസരം മുംബൈ പാഴാക്കിയിട്ടും അത് മുതലാക്കാന്‍ ഡിവില്ലിയേഴ്‌സിനും പറ്റിയില്ല. 21 പന്തില്‍ 29 റണ്‍സായിരുന്നു എ ബി ഡിയുടെ സംഭാവന

സര്‍ഫരാസ് തന്നെ
18 പന്തില്‍ 28 റണ്‍സോടെ സര്‍ഫരാസ് ഖാനും 37 റണ്‍സുമായി ഹെഡുമാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ 170ല്‍ എത്തിച്ചത്.

വിജയച്ചിരി
മുംബൈ ജയിച്ച ശേഷം ഹര്‍ദീക് പാണ്ഡ്യയും കീരണ്‍ പൊള്ളാര്‍ഡും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications