Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയല്ല, ഐപിഎല്‍ ആദ്യമത്സരം മുംബൈയും ധോണിയുടെ പുനെയും തമ്മില്‍!

മുംബൈ: ഐ പി എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് പുതിയ ടീമായ പുനെ സൂപ്പര്‍ ജയന്റ്‌സാണ് ആദ്യമത്സരത്തില്‍ എതിരാളികളാകുക. ഏപ്രില്‍ ഒമ്പത് ശനിയാഴ്ചയാണ് കളി. മുംബൈയുടെ നായകന്‍ രോഹിത് ശര്‍മയാണ്. പുനെ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും.

നേരത്തെ ഏപ്രില്‍ 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പ്രകാരം ഈ കളി മുംബൈയും പുനെയും തമ്മിലാണ് നടക്കുക. മെയ് 29നാണ് ഫൈനല്‍. ഐ പി എല്‍ ഫൈനലും ഇത്തവണ മുംബൈയില്‍ വെച്ചാണ്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍.

mumbai-indians

നാല് പ്ലേ ഓഫ് മത്സരങ്ങള്‍ അടക്കം 60 കളികളാണ് ഐ പി എല്‍ 9 ല്‍ ഉണ്ടാകുക. 51 ദിവസങ്ങളിലാണ് കളി ഉണ്ടാകുക. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് പുറമെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവരും പുതുടീമുകളായ പുനെ സൂപ്പര്‍ ജയന്റ്‌സ്, രാജ്‌കോട്ട് ലയണ്‍സ് എന്നിവരും ഐ പി എല്‍ ഒമ്പതില്‍ കളിക്കാനിറങ്ങും.

Story first published: Friday, March 11, 2016, 11:35 [IST]
Other articles published on Mar 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+