കോലിയും കൂട്ടരും നിശബ്ദരായി; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം, ബാംഗ്ലൂര്‍ ഐപിഎല്ലിന് പുറത്തേക്ക്?
ഐ പി എല്‍ ക്രിക്കറ്റിലെ ഒമ്പതാം സീസണില്‍ നിന്നും പുറത്തുപോകുന്ന രണ്ടാമത്തെ ടീമാകുകയാണോ വിരാട് കോലിയുടെ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. 10 കളിയില്‍ 4 ജയം മാത്രമുള്ള ബാംഗ്ലൂരിന് നോക്കൗട്ട് കളിക്കണമെങ്കില്‍ ബാക്കിയുള്ള നാല് കളികളും ജയിക്കണം. എന്നാലും പോര, പോയിന്റ് ടേബിളും നെറ്റ് റണ്‍റേറ്റും കനിയുകയും വേണം. വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരങ്ങിയ ലോകോത്തര നിരയ്ക്കാണ് ഈ ദുരോഗ്യം.
മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ബാംഗ്ലൂര്‍ സമസ്ത മേഖലകളിലും പരാജയപ്പെട്ടു. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിംഗിന് വിട്ടു. പ്രമുഖരെയെല്ലാം തുടക്കത്തിലേ വീണപ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ 151 ല്‍ ഒതുങ്ങി. വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. 11 കളിയില്‍ ആറാം ജയവുമായി നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് ചാമ്പ്യന്മാരായ മുംബൈ.

തുടക്കം പിഴച്ചു
കോലി (7), ഗെയ്ല്‍ (5) എന്നിവര്‍ കളി തുടങ്ങിയതും വീണു. ഡിവില്ലിയേഴ്‌സ് (24) കൂടി പുറത്താരുമ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ പത്തോവറില്‍ 60. പതിനഞ്ചാം ഓവറില്‍ വാട്‌സന്‍ പോകുമ്പോള്‍ സ്‌കോര്‍ 100 പോലും എത്തിയിരുന്നില്ല.

രാഹുലും സച്ചിന്‍ ബേബിയും
68 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. 3 ഫോറും 4 സിക്‌സും രാഹുല്‍ പറത്തി. 13 പന്തില്‍ 25 റണ്‍സോടെ മലയാളി താരം സച്ചിന്‍ ബേബിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.

തകര്‍പ്പന്‍ ബൗളിംഗ്
മിച്ചല്‍ മക്ലനാഗന്‍, സൗത്തി, ഭുമ്ര, ഹര്‍ഭജന്‍ എന്നിവരടങ്ങിയ മുംബൈ ബൗളിംഗ് ബാംഗ്ലൂരിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി എ ബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ ക്രുനാല്‍ പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ചായി

പതിഞ്ഞ തുടക്കം
പാര്‍ഥി പട്ടേല്‍ രണ്ടാം ഓവറിലേ പോയി. രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് സ്‌കോര്‍ 60 ല്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും പത്താമത്തെ ഓവര്‍ എത്തിയിരുന്നു. 98 ല്‍ റായിഡു കൂടി പോയതോടെ ബാംഗ്ലൂരിന് പ്രതീക്ഷയായി.

പൊള്ളാര്‍ഡുണ്ടല്ലോ
19 പന്തില്‍ 3 ഫോറും 2 സിക്‌സുമായി കീരണ്‍ പൊളളാര്‍ഡ് 35 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ഇത് മതിയായിരുന്നു മുംബൈയ്ക്ക് ജയിക്കാന്‍

ബട്‌ലറും കൂടി
അഥവാ അത് പോരെങ്കില്‍ മറുവശത്ത് ജോസ് ബട്‌ലറും. 11 പന്തില്‍ 1 ഫോറും 3 സിക്‌സുമായി പുറത്താകാതെ 29 റണ്‍സ്. സിക്‌സടിച്ച് തന്നെ ബട്‌ലര്‍ കളിയും തീര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications