Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയോട് ഡല്‍ഹിക്കും 9 വിക്കറ്റ് തോല്‍വി; ഐപിഎല്ലിന് നിറം മങ്ങുന്നു?

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ദിവസവും ഐ പി എല്ലില്‍ മങ്ങിയ കളി. ആദ്യദിവസത്തെ മുംബൈ ഇന്ത്യന്‍സ്- പുനെ മത്സരം അവാര്‍ഡ് പടം പോലെയായതിന് പിന്നാലെ രണ്ടാം ദിവസത്തെ കളിയും നിറം മങ്ങിയതോടെ ഐ പി എല്ലിന്റെ ഒമ്പതാം സീസണ് നനഞ്ഞ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 9 വിക്കറ്റിനാണ് നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.4 ഓവറില്‍ 98 റണ്‍സേ എടുത്തുള്ളൂ. കൊല്‍ക്കത്ത 14.1 ഓവറില്‍ ലക്ഷ്യം കണ്ടു. വലിയ ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച് വന്ന കാണികള്‍ നിരാശരായി. മുംബൈയില്‍ നടന്ന ആദ്യകളിയിലെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ 121 ആയിരുന്നു. തികച്ചും ഏകപക്ഷീയമായ കൊല്‍ക്കത്ത - ഡല്‍ഹി കളിയിലെ ചിത്രങ്ങള്‍...

താരങ്ങളെത്തി

താരങ്ങളെത്തി

ഐ പി എല്‍ മത്സരം കാണാനെത്തിയ ബോളിവുഡ് താരം ജൂഹി ചൗളയും റിതുപര്‍ണ സെന്‍ ഗുപ്തയും

ഉത്തപ്പ തിളങ്ങി

ഉത്തപ്പ തിളങ്ങി

33 പന്തില്‍ 35 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുടെ ഇന്നിംഗ്‌സില്‍ നിന്നും

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

41 പന്തില്‍ 38 റണ്‍സായിരുന്നു ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ സംഭാവന.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രെ റസലാണ് മാന്‍ ഓഫ് ദ മാച്ച്

ഹോഗും തിളങ്ങി

ഹോഗും തിളങ്ങി

മൂന്ന് വിക്കറ്റോടെ ബ്രാഡ് ഹോഗും ബൗളിംഗില്‍ തിളങ്ങി

പവന്‍ നേഗി

പവന്‍ നേഗി

കൊല്‍ക്കത്തയ്‌ക്കെതിരെ പവന്‍ നേഗിയുടെ ബാറ്റിംഗ്

ഗാംഗുലി

ഗാംഗുലി

കൊല്‍ക്കത്തയില്‍ ഐ പി എല്‍ കാണുന്ന ബോര്‍ഡ് പ്രസിഡണ്ട് സൗരവ് ഗാംഗുലി

Story first published: Monday, April 11, 2016, 10:51 [IST]
Other articles published on Apr 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+