Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിന് ഇറങ്ങിയത് 3 വിദേശി താരങ്ങള്‍ മാത്രം, പക്ഷേ കൊൽക്കത്തയോടും തോല്‍വി തന്നെ ഫലം!

കൊല്‍ക്കത്ത: നാല് വിദേശി താരങ്ങളെ കളിപ്പിക്കുന്നത് ലക്ഷണശാസ്ത്ര പ്രകാരം ശരിയല്ല എന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ മുരളി വിജയ്ക്ക് ആരോ ഉപദേശം കൊടുത്തിരുന്നു എന്ന് തോന്നുന്നു. അല്ലാതെ ഹാഷിം അംലയെയും ഫര്‍ഹാന്‍ ബെഹര്‍ദീനെയും ഒരു കാര്യവും ഇല്ലാതെ പുറത്തിരുത്തേണ്ട യാതൊരു ആവശ്യവും പഞ്ചാബിന് ഇല്ലായിരുന്നു. എന്തായാലും കളി തോല്‍ക്കാന്‍ മറ്റൊരു കാരണം കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 7 റണ്‍സിനാണ് മുരളി വിജയും സംഘവും ഇത്തവണ തോറ്റത്. ബൗളിംഗില്‍ മികച്ചു നിന്നെങ്കിലും ബാറ്റിംഗ് തകര്‍ന്നു. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏറ്റവും മുകളിലെത്തിയപ്പോള്‍ പഞ്ചാബ് ഏറ്റവും താഴെ തുടരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തകര്‍ത്തുകളിച്ച ആന്‍ഡ്രെ റസ്സല്‍ തന്നെ ഈ കളിയിലും മാന്‍ ഓഫ് ദ മാച്ച്.

 ഉത്തപ്പ മുത്തായി

ഉത്തപ്പ മുത്തായി

49 പന്തില്‍ 70 റണ്‍സുമായി റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായത്. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഉത്തപ്പ 70 കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായത്.

ഗംഭീര്‍ സ്ലോ, പക്ഷേ

ഗംഭീര്‍ സ്ലോ, പക്ഷേ

ഐ പി എല്ലില്‍ മറ്റൊരു അര്‍ധസെഞ്ചുറി കൂടി ഗംഭീര്‍ സ്വന്തം പേരിലാക്കി. 45 പന്തിലായിരുന്നു ഗംഭീറിന്റെ 54 റണ്‍സ്.

 റസ്സല്‍ തകര്‍ത്തു

റസ്സല്‍ തകര്‍ത്തു

10 പന്തില്‍ 16 റണ്‍സെടുത്ത ആന്‍ഡ്രെ റസല്‍ ശരിക്കും തകര്‍ത്തത് ബൗളിംഗിലാണ്. 4 ഓവറില്‍ 20 റണ്‍സിന് 4 വിക്കറ്റ്. മാന്‍ ഓഫ് ദ മാച്ച് ആരാണെന്ന് ചോദിക്കേണ്ട കാര്യമുണ്ടോ

കൂട്ടത്തകര്‍ച്ച

കൂട്ടത്തകര്‍ച്ച

നാലാം ഓവറില്‍ ക്യാപ്റ്റന്‍ മുരളി വിജയ് പുറത്താകുമ്പോള്‍ പഞ്ചാബ് വെറും 13ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. സ്‌റ്റോണിസും വോറയും പൂജ്യത്തിന് പുറത്തായപ്പോള്‍ വിജയ് 6 റണ്‍സാണ് എടുത്തത്.

 മാക്‌സ്‌വെല്‍ കാത്തു

മാക്‌സ്‌വെല്‍ കാത്തു

42 പന്തില്‍ 6 ഫോറും 4 സിക്‌സും പറത്തി 68 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് പഞ്ചാബിന് ടോപ് സ്‌കോററായത്. 18 പന്തില്‍ 13 റണ്‍സുമായി മില്ലര്‍ വീണ്ടും പരാജയമായി.

Story first published: Thursday, May 5, 2016, 10:16 [IST]
Other articles published on May 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+