Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയെ സുനില്‍ നരെയ്ന്‍ കാത്തു; 22 റണ്‍സിന് ജയിച്ചു, പ്ലേ ഓഫിലും എത്തി!

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ മായാജാലം കാട്ടിയ ഒരു സ്‌പെല്ലിന്റെ അവസാനം കൊല്‍ക്കത്തയ്ക്ക് ജയവും പ്ലേ ഓഫ് ബര്‍ത്തും. അനായാസം വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തന്റെ അണ്‍പ്ലെയബ്ള്‍ ഡെലിവറികള്‍ കൊണ്ട് നരെയ്ന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാലോവര്‍ പന്തെറിഞ്ഞ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി.

171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 22 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് വരെ എത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ശിധര്‍ ധവാന്‍ 51 റണ്‍സോടെ ടോപ് സ്‌കോറര്‍ ആയെങ്കിലും മധ്യനിര പാടേ തകര്‍ന്നു. മികച്ച തുടക്കം കിട്ടിയ ശേഷമാണ് വാര്‍ണര്‍, ഓജ, യുവരാജ് എന്നിവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. തോറ്റ ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു.

narine

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കൊല്‍ക്കത്തയ്ക്ക് 3.4 ഓവറില്‍ 33 റണ്‍സിന്റെ മിന്നും തുടക്കമാണ് കിട്ടിയത്. മനീഷ് പാണ്ഡെയുടെ 48 റണ്‍സിന്റെയും യൂസഫ് പത്താന്റെ 52 റണ്‍സിന്റെയും മികവിലാണ് അവര്‍ 171 റണ്‍സ് വരെ എത്തിയത്. സണ്‍റൈസേഴ്‌സ ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ദീപക് ഹൂഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടി.

Story first published: Monday, May 23, 2016, 7:33 [IST]
Other articles published on May 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+