For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി 20യില്‍ 300 വിക്കറ്റ്; ഡ്വെയ്ന്‍ ബ്രാവോ എന്തൊരു കളിക്കാരനാണ്....

By Muralidharan

എന്തൊരു ബൗളറാണ് എന്ന് ചോദിച്ചാല്‍ പോര അതുകൊണ്ട് മാത്രമാണ്. ബാറ്റ്‌സ്മാന്‍, ബൗളര്‍, ഫീല്‍ഡര്‍, എണ്ണം പറഞ്ഞ എന്റര്‍ടൈനര്‍... അങ്ങനെ ഒരു ക്രിക്കറ്റ് കളത്തിലേക്ക് വേണ്ട സമ്പൂര്‍ണ പാക്കേജാണ് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള ഈ ഓള്‍റൗണ്ടര്‍. 32കാരന്‍ ഡ്വെയ്ന്‍ ബ്രാവോ. ട്വന്റി 20 കാലത്തെ കംപ്ലീറ്റ് ക്രിക്കറ്റര്‍ എന്ന് ബ്രാവോയെ വിളിച്ചാല്‍ ഒട്ടും അതിശയമാകില്ല.

ട്വന്റി 20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടമാണ് ബ്രാവോ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ സ്വന്തമാക്കിയത്. 300 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലാണ് ബ്രാവോ പിന്തള്ളിയത്. നാലോവറില്‍ 22 റണ്‍സിന് 4 വിക്കറ്റായിരുന്നു ബ്രാവോയുടെ നേട്ടം. കളി തീരുമ്പോള്‍ ബ്രാവോയുടെ പോക്കറ്റില്‍ ആകെയുള്ളത് 302 ട്വന്റി 20 വിക്കറ്റുകള്‍. 300 വിക്കറ്റുകളെടുക്കുന്ന ലോകത്തെ ആദ്യ ബൗളറാണ് ബ്രാവോ.

dwaynebravo

ഫ്രീലാന്‍സ് ട്വന്റി 20 താരമായി ലോകം മുഴുവനുമുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട് ബ്രാവോ. അന്താരാഷ്ട്ര ക്രിക്കറ്റും ഐ പി എല്ലും കരീബിയന്‍ പ്രീമിയര്‍ ലീഗും ബിഗ് ബാഷ്, പാകിസ്താന്‍ പ്രീമിയര്‍ ലീഗ് എല്ലാം കൂട്ടി 292 മത്സരങ്ങള്‍ ബ്രാവോ ഇതിനോടകം കളിച്ചുകഴിഞ്ഞു. 302 വിക്കറ്റുകളാണ് സമ്പാദ്യം. 221 മത്സരങ്ങളില്‍ നിന്നും 299 വിക്കറ്റെടുത്ത ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ ആണ് ബ്രാവോ പിന്നിലാക്കിയത്.

217 കളിയില്‍ 277 വിക്കറ്റെടുത്ത പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ യാസര്‍ അറാഫത്, 263 വിക്കറ്റുള്ള അല്‍ഫോണ്‍സോ തോമസ്, 257 വിക്കറ്റുള്ള ഡെറിക് നാനിസ് എന്നിവരാണ് ലോകത്തെ മറ്റ് ട്വന്റി 20 വിക്കറ്റ് വേട്ടക്കാര്‍. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി പോയ സീസണുകളില്‍ കളിച്ചിട്ടുണ്ട് ബ്രാവോ. ഇപ്പോല്‍ സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിനൊപ്പം.

Story first published: Tuesday, April 12, 2016, 14:17 [IST]
Other articles published on Apr 12, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+