ഓള്‍റൗണ്ട് കളി: കൊല്‍ക്കത്തയെ 5 വിക്കറ്റിന് തോല്‍പിച്ച് ഗുജറാത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു!
കൊല്‍ക്കത്ത: കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഐ പി എല്ലിലെ പുത്തന്‍ ടീമായ ഗുജറാത്ത് ലയണ്‍സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഓള്‍റൗണ്ട് മികവോടെയാണ് ഗുജറാത്ത് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ വെറും 158 റണ്‍സില്‍ ഒതുക്കിയ ഗൂജറാത്ത് 18 ഓവറില്‍ ലക്ഷ്യം കണ്ടു.
ആറാമത്തെ ഓവറില്‍ നാല് വിക്കറ്റ് പോകുമ്പോള്‍ കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 24 റണ്‍സാണ്. എന്നാല്‍ അവിടെ നിന്നും യൂസഫ് പത്താനും ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് അവരെ കൂടുതല്‍ നഷ്ടമില്ലാതെ 158 വരെ എത്തിച്ചു. പത്താനും ഷക്കീബും പൊരുതി നേടിയ അര്‍ധസെഞ്ചുറികള്‍ പക്ഷേ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ മതിയായില്ല എന്ന് മാത്രം..

യൂസഫ് പത്താന്റെ ഫിഫ്റ്റി
ആറാമനായി പത്താന്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്ത നാലിന് 24. 41 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം പത്താന്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്ത പൊരുതാനുള്ള സ്‌കോറിലും എത്തി

ഷക്കീബും കളിച്ചു
49 പന്തില്‍ 4 വീതം സിക്‌സും ഫോറും പറത്തി ഷക്കീബ് അല്‍ ഹസനും യൂസഫ് പത്താന് പറ്റിയ കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് വേണ്ടി സമ്പാദിച്ചത് 134 റണ്‍സ്.

പ്രവീണ്‍ കുമാറിന്റെ ബൗളിംഗ്
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറാണ് കൊല്‍ക്കത്തയെ തുടക്കത്തിലേ തകര്‍ത്തത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രവീണ്‍ കുമാറാണ് മാന്‍ ഓഫ് ദ മാച്ച്.

ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ്
സ്മിത്തും മക്കുല്ലവും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഫിഞ്ച് 10 പന്തില്‍ 29 റണ്‍സടിച്ചു. എന്നാല്‍ ഗുജറാത്തിന് ജയം ഉറപ്പിച്ചത് ദിനേശ് കാര്‍ത്തിക് 29 പന്തില്‍ അടിച്ചെടുത്ത 51 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications