ഗംഭീറിന്റെ ഗംഭീര 90 നോട്ടൗട്ട്; കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം, ഹൈദരാബാദ് ദുരന്തമായി തുടരുന്നു!
ഹൈദരാബാദ്: മികച്ച കളിക്കാരും ബെഞ്ച് സ്‌ട്രെങ്തും ഉണ്ടെങ്കിലും കളി ജയിക്കാന്‍ മാത്രം യോഗമില്ലാത്ത ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടരുന്നു. പരിക്കും ഫോമില്ലായ്മയും അലട്ടുന്ന ഹൈദരാബാദിന്റെ രണ്ടാമത്തെ തോല്‍വി സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് 7 വിക്കറ്റിന് 142 റണ്‍സിലെത്താനേ പറ്റിയുള്ളൂ.
90 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ഗംഭീര ഇന്നിംഗ്‌സുമായി കൊല്‍ക്കത്ത ജയം ആഘോഷമാക്കി. 18.2 ഓവറില്‍ രണ്ടേ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തിയത്. 38 റണ്‍സുമായി റോബിന്‍ ഉത്തപ്പയും തകര്‍ത്തുകളിച്ചു. മൂന്ന് കളിയില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ഹൈദരാബാദ് താഴേന്ന് രണ്ടാമതും. ചിത്രങ്ങള്‍.

ഗംഭീരം ഗംഭീര്‍
60 പന്തില്‍ 13 ഫോറും 1 സിക്‌സും സഹിതമായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന്റെ ഇന്നിംഗ്‌സ്.

ചിയര്‍ഗേള്‍സ്
സണ്‍റൈസേഴ്‌സിന്റെ ഒരു ബൗണ്ടറി ഷോട്ടിന് ചുവടുവെക്കുന്ന ചിയര്‍ഗേള്‍സ്

ഉത്തപ്പയും മിന്നി
ഗംഭീറിന് മികച്ച പിന്തുണയാണ് ഉത്തപ്പ നല്‍കിയത്. 34 പന്തില്‍ 38 റണ്‍സ്.

മോര്‍ഗന്‍ രക്ഷിച്ചു
ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഹൈദരാബാദിനെ അര്‍ധസെഞ്ചുറിയുമായി ഇയാന്‍ മോര്‍ഗനാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications