കരുത്തരായ ഹൈദരാബാദിനെ ഡല്‍ഹി കൂളായി തോല്‍പിച്ചു, ക്രിസ് മോറിസാണ് താരം!
മുംബൈയെയും ഗുജറാത്തിനെയും വീഴ്ത്തി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഡല്‍ഹി കുട്ടികളുടെ വക ചെക്ക്. കരുത്തരായ ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് രാഹുല്‍ ദ്രാവിഡിന്റെ ഡല്‍ഹി വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 146 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഡല്‍ഹി 11 പന്തും 7 വിക്കറ്റും ശേഷിക്കേ ലക്ഷ്യം കണ്ടു.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് ക്വിന്റണ്‍ ഡി കോക്ക്, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. നേരത്തെ പതിമൂന്നാം ഓവറില്‍ 1 വിക്കറ്റിന് 98 റണ്‍സ് എന്ന നിലയില്‍ ആയിരുന്ന ഹൈദരാബാദിന് മധ്യനിര തകര്‍ന്നതാണ് വിനയായത്. വിജയത്തോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലേ വെടിക്കെട്ട് നടത്തിയപ്പോള്‍ കാര്യങ്ങള്‍ ഹൈദരാബാദിന്റെ വഴിക്കാണെന്ന് തോന്നിപ്പിച്ചു. 30 പന്തില്‍ 6 ഫോറും 1 സിക്‌സും സഹിതമായിരുന്നു ക്യാപ്റ്റന്റെ 46.

ധവാന്‍ പതുങ്ങിപ്പതുങ്ങി
വാര്‍ണറിനൊപ്പം 67 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ധവാന്‍ 34 റണ്‍സെടുക്കാനായി 37 പന്തുകള്‍ ചെലവഴിച്ചു. അന്തിമവിശകലനത്തില്‍ ഇതും ഹൈദരാബാദിന് വിനയായി.

ചതിച്ചത് മധ്യനിര
യുവരാജ് 8, ഹെന്റിക്കസ് 0, ഹൂഡ 10, ഓജ 7, കുമാര്‍ 1, എന്നിങ്ങനെയാണ് മധ്യനിരയില്‍ ഹൈദരാബാദിന് കിട്ടിയ സ്‌കോറുകള്‍. തോല്‍വിയുടെ കാരണം തേടി വേറെ വല്ലിടത്തും പോകണോ. അവസാന അഞ്ചോവറില്‍ കിട്ടിയത് വെറും 33 റണ്‍സ്.

ക്രിസ് മോറിസാണ് ബൗളര്‍
4 ഓവറില്‍ 19 റണ്‍സിന് വില്യംസന്റെ വീഴ്ത്തിയ ക്രിസ് മോറിസാണ് ഡല്‍ഹിയുടെ സ്റ്റാന്‍ഡ് ഔട്ട് ബൗളര്‍. ബൗളിംഗിലെ കൃത്യതയ്‌ക്കൊപ്പം ബൗളിംഗിലെ കലക്കന്‍ പ്രകടനം കൂടിയായതോടെ മാന്‍ ഓഫ് ദ മാച്ച് പട്ടവും മോറിസിന് തന്നെ.

ഡി കോകിന്റെ തുടക്കം
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി 31 പന്തില്‍ 44 റണ്‍സുമായി ഡി കോക് മിന്നും തുടക്കം നല്‍കി. യുവതാരങ്ങളെ മുന്നോട്ടിറക്കി പകരക്കാരന്‍ നായകന്‍ ജെ പി ഡുമിനി പ്രയാസമേതും കൂടാതെ ലക്ഷ്യം കണ്ടു.

യുവതാരങ്ങള്‍ മിന്നുന്നു
സഞ്ജു സാംസണ്‍ 34 നോട്ടൗട്ട്, കരുണ്‍ നായര്‍ 20, റിഷഭ് പന്ത് 39 നോട്ടൗട്ട് എന്നിവര്‍ പരിഭ്രമം ഒട്ടുമില്ലാതെ കളി ഫിനിഷ് ചെയ്യുമ്പോള്‍ ഡല്‍ഹിയുടെ ആവനാഴിയില്‍ 11 പന്തും 7 വിക്കറ്റും ബാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications