ഇതാണ് ക്യാപ്റ്റന്‍: വാര്‍ണര്‍ ഒറ്റയ്ക്ക് ഹൈദരാബാദിനെ ഫൈനലില്‍ എത്തിച്ചു, ഗുജറാത്ത് പുറത്ത്!
ദില്ലി: പ്ലേ ഓഫിലെ രണ്ടാമത്തെ അവസരവും കളഞ്ഞുകുളിച്ച് സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ് ഐ പി എല്ലിന് പുറത്തായി. ആദ്യമത്സരത്തില്‍ ബാംഗ്ലൂരിനോട് റെയ്‌നയുടെ ക്യാപ്റ്റന്‍സിയിലെ പോരായ്മ കൊണ്ട് തോറ്റ ഗുജറാത്തിന് രണ്ടാമത്തെ കളിയില്‍ വില്ലനായത് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഒരറ്റത്ത് വിക്കറ്റുകള്‍ ചറപറാ വീഴുമ്പോഴും ഉറച്ച് നിന്ന് ഒരറ്റം കാത്ത വാര്‍ണര്‍ 96 റണ്‍സുമായി പുറത്താകാതെ നിന്നു.
163 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറിങ്ങിയ ഹൈദരാബാദിന് തുടക്കം മുതലേ തിരിച്ചടി കിട്ടി. 0, 11, 8, 4, 8, 10 എന്നിങ്ങനെയാണ് ധവാന്‍ മുതല്‍ ഓജ വരെയുള്ളവരുടെ സ്‌കോര്‍. എന്നാല്‍ വാര്‍ണറിന് കൂട്ടായി ബിപുല്‍ ശര്‍മ എത്തിയതോടെ ഹൈദരാബാദ് ഉണര്‍ന്നു. നാല് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കേ അവര്‍ ലക്ഷ്യത്തിലെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനും ബാറ്റിംഗ് തകര്‍ച്ചയുണ്ടായി. കളി വിശേഷങ്ങളും ചിത്രങ്ങളും കാണൂ..

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
58 പന്തില്‍ 11 ഫോറും 3 സിക്‌സും സഹിതം ഡേവിഡ് വാര്‍ണര്‍ അടിച്ചെടുത്തത് 93 റണ്‍സ്. ശരിക്കും ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഹൈദരാബാദ് വിജയം പൂര്‍ത്തിയാക്കിയപ്പോള്‍ വാര്‍ണറുടെ സന്തോഷം

ബിപുലിന്റെ ഷോട്ടുകള്‍
11 പന്തില്‍ 27 റണ്‍സെടുത്ത സ്പിന്നര്‍ ബിപുല്‍ ശര്‍മ മാത്രമാണ് ഹൈദരാബാദ് നിരയില്‍ വാര്‍ണറിന് പറ്റിയ പങ്കാളിയായത്. നേരത്ത ബിപുല്‍ മൂന്നോവറില്‍ 21 റണ്‍സിന് 1 വിക്കറ്റും വീഴ്ത്തിയിരുന്നു.

യുവരാജ് കളഞ്ഞ കളി
കഴിഞ്ഞ കളിയില്‍ മികച്ച ഷോട്ടുകള്‍ കളിച്ച യുവരാജ് ഇത്തവണയും ഫോറടിച്ചാണ് തുടങ്ങിയത്. എന്നാല്‍ അധികം പിടിച്ചുനില്‍ക്കാനായില്ല. 13 പന്തില്‍ 8 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം.

ബ്രാവോയ്ക്ക് കിട്ടിയ അടി
ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായ ബ്രാവോയെ പത്തൊമ്പതാം ഓവറില്‍ വാര്‍ണറും ശര്‍മയും കൂടി അടിച്ച് പറത്തിയത് 19 റണ്‍സിന്. പതിനഞ്ചാം ഓവറില്‍ സ്മിത്തും 19 റണ്‍സ് വഴങ്ങി.

ഫിഞ്ച് ടോപ് സ്‌കോറര്‍
ഓസ്‌ട്രേലിയന്‍ ടീമില്‍ വാര്‍ണറുടെ സഹ ഓപ്പണറായ ആരോണ്‍ ഫിഞ്ചാണ് ഗുജറാത്തിന് വേണ്ടി ടോപ് സ്‌കോററായത്. 32 പന്തിലായിരുന്നു ഫിഞ്ചിന്റെ ഫിഫ്റ്റി.

റെയ്‌ന വീണ്ടും പരാജയം
രണ്ടാം ക്വാളിഫയറിലും റെയ്‌നയ്ക്ക് ഫോമിലെത്താന്‍ പറ്റിയില്ല. 5 പന്ത് നേരിട്ട റെയ്‌നയ്ക്ക് കിട്ടിയത് ഒരേ ഒരു റണ്‍സ്. ഗുജറാത്ത് 20 ഓവറില്‍ അടിച്ചത് 7 വിക്കറ്റിന് 162 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications