Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബ് കിംഗ്‌സിന് 'കില്ലര്‍' ഡേവിഡ് മില്ലര്‍ ക്യാപ്റ്റന്‍!

ചണ്ഡിഗഡ്: ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ കിംഗ്‌സ് ഇവലന്‍ പഞ്ചാബ് ടീമിന് പുതിയ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ടീമുടമ പ്രീതി സിന്റയുടെ അടുത്ത സുഹൃത്തുമായ ഡേവിഡ് മില്ലറാണ് കിംഗ്‌സ് ഇലവനെ ഐ പി എല്‍ 2016 ല്‍ നയിക്കുക. കില്ലര്‍ മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡേവിഡ് മില്ലര്‍ ടീമിന്റെ ഏറ്റവും പരിചയസമ്പന്നനായ താരം കൂടിയാണ്.

കഴിഞ്ഞ തവണ ടീമിനെ നയിച്ച ജോര്‍ജ് ബെയ്‌ലിയെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയിരുന്നു. ബെയ്‌ലിയെ ഇത്തവണ ലേലത്തില്‍ ആരും എടുത്തിട്ടില്ല. മറ്റൊരു വെറ്ററന്‍ താരമായ വീരേന്ദര്‍ സേവാഗാകട്ടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു. ഈ സീസണില്‍ പഞ്ചാബ് ടീമിന്റെ മെന്ററായി വീരേന്ദര്‍ സേവാഗ് ഉണ്ടാകും. 2014, 15 വര്‍ഷങ്ങളില്‍ പഞ്ചാബ് ടീമിലംഗമായിരുന്നു സേവാഗ്.

davidmiller

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മില്ലര്‍ കാണിച്ച പുരോഗതിയാണ് ക്യാപ്റ്റാനായി തിരഞ്ഞെടുത്തതിന് പിന്നിലെന്ന് കിംഗ്‌സ് ഇലവന്റെ കോച്ച് സഞ്ജയ് ബംഗാര്‍ പറഞ്ഞു. പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് മില്ലര്‍ പ്രതികരിച്ചു. 2011 മുതല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് മില്ലര്‍ ഐ പി എല്‍ കളിക്കുന്നത്.

മോഹിത് ശര്‍മ, കൈല്‍ അബോട്ട്, കെ സി കരിയപ്പ തുടങ്ങി എട്ട് കളിക്കാരെയാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഇത്തവണ ലേലത്തില്‍ വിളിച്ചത്. മില്ലറിന് പുറമേ, ഗ്ലെന്‍ മാക്‌സ് വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, അക്ഷര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ തുടങ്ങിയവരാണ് ടീമിലെ പ്രധാന കളിക്കാര്‍. 2014 ല്‍ ഐ പി എല്ലിന്റെ ഫൈനല്‍ കളിച്ചത് മാത്രമാണ് പഞ്ചാബ് കിംഗ്‌സിന് എടുത്തുപറയാന്‍ പറ്റിയ നേട്ടമുള്ളത്.

Story first published: Tuesday, February 9, 2016, 16:54 [IST]
Other articles published on Feb 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+