Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്‍ പത്താന്‍ മാത്രമല്ല, ബഞ്ചിലിരിക്കുന്ന ഐപിഎല്‍ കോടിപതികള്‍ വേറെയുമുണ്ട്...!

കുറച്ചെങ്കിലും ക്രിക്കറ്റ് കളിക്കുകയോ ഫോളോ ചെയ്യുകയോ ചെയ്തിട്ടുള്ള ആര്‍ക്കും മനസിലാകാത്ത കാര്യമാണ് ഈ സീസണില്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനോട് കാണിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഇര്‍ഫാന്‍ പത്താന്‍ ഇത്തവണ ഐ പി എല്‍ കളിക്കാനെത്തിയത്. എന്നാല്‍ ആകെ അവസരം കിട്ടിയത് 1 കളിയില്‍. അതില്‍തന്നെ എറിയാന്‍ കിട്ടിയത് ഒരേ ഒരു ഓവര്‍.

ക്യാപ്റ്റന്‍ എം എസ് ധോണി ക്രൂരമായ അവഗണനയാണ് ഇര്‍ഫാന്‍ പത്താനോട് കാണിക്കുന്നത്. കാരണം മാത്രം വ്യക്തമല്ല. ഇര്‍ഫാന്‍ പത്താനോട് കാണിക്കുന്നത് പോലെ അല്ലെങ്കിലും വേറെയും ഒരുപാട് പ്രമുഖ താരങ്ങള്‍ ഐ പി എല്ലില്‍ അവസരം കിട്ടാതെ ബഞ്ചില്‍ ഇരിക്കുന്നുണ്ട്. ഇവരില്‍ പലരെയും അതാത് ടീമുകള്‍ കോടിക്കണക്കിന് രൂപ കൊടുത്താണ് സ്വന്തമാക്കിയത് എന്നത് വേറെ കാര്യം, ഈ സീസണില്‍ ബെഞ്ചിലിരിക്കുന്ന ആ താരങ്ങള്‍ ആരൊക്കെ, കാണൂ...

ഇര്‍ഫാന്‍ പത്താന്‍ (പുനെ)

ഇര്‍ഫാന്‍ പത്താന്‍ (പുനെ)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 കളിയില്‍ 17 വിക്കറ്റ് വീഴ്ത്തിയാണ് ഇര്‍ഫാന്‍ പത്താന്‍ ഐ പി എല്‍ കളിക്കാനെത്തിയത്. പുതിയ ടീമായ പുനെയ്ക്ക് വേണ്ടി. എന്നാല്‍ രജത് ഭാട്ടിയ, തിസാര പെരേര തുടങ്ങിയവര്‍ സ്ഥിരമായി പരാജയപ്പെടുമ്പോഴും ഇര്‍ഫാന് അവസരം നല്‍കാന്‍ പുനെ തയ്യാറാകുന്നില്ല. അവസരം കിട്ടിയ ഒരു കളിയില്‍ 1 ഓവര്‍ എറിഞ്ഞ പത്താന്‍ വഴങ്ങിയത് 7 റണ്‍സ് മാത്രം.

ഉന്മുക്ത് ചന്ദ് (മുംബൈ)

ഉന്മുക്ത് ചന്ദ് (മുംബൈ)

ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഉന്മുക്ത് ചന്ദ്. അണ്ടര്‍ 10 ചാമ്പ്യനായിരുന്ന ചന്ദിന് ഈ സീസണില്‍ ഇതുവരെ അവസരം കിട്ടിയില്ല. പാര്‍ഥിവ് പട്ടേലാണ് മുംബൈയ്ക്ക് വേണ്ടി സ്ഥിരമായി ഓപ്പണിംഗില്‍ ഇറങ്ങുന്നത്. മറുവശത്ത് രോഹിത് ശര്‍മയും. വിജയ് ഹസാരെ ട്രോഫിയില്‍ ഈ വര്‍ഷം ഡല്‍ഹിയുടെ ടോപ് സ്‌കോററായിരുന്നു ചന്ദ്.

മന്‍ദീപ് സിംഗ് (ബാംഗ്ലൂര്‍)

മന്‍ദീപ് സിംഗ് (ബാംഗ്ലൂര്‍)

വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു ഈ സീസണില്‍ മന്‍ദീപ് പുറത്തെടുത്തത്. പഞ്ചാബില്‍ നിന്നും 2015 ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെത്തിയ മന്‍ദീപിന് ഇതുവരെ പറയത്തക്ക അവസരം കിട്ടിയില്ല. സര്‍ഫ്രാസ് ഖാന്‍, സച്ചിന്‍ ബേബി, കേദാര്‍ ജാദവ് എന്നിവരാണ് മന്‍ദീപിന് പകരം മാറിമാറി കളിച്ചുകൊണ്ടിരിക്കുന്നത്.

നാഥു സിംഗ് (മുംബൈ)

നാഥു സിംഗ് (മുംബൈ)

3.2 കോടി രൂപയ്ക്കാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നാഥു സിംഗിനെ വാങ്ങിയത്. ഐ പി എല്‍ 9 ന്റെ താരമാകും എന്ന് പ്രതീക്ഷിക്കപ്പെട്ട നാഥുവിന് ഇതുവരെ ഒരു അവസരം കിട്ടിയില്ല. സൗത്തിയും മക്ലനാഗനും പോലുള്ള വിദേശി ഫാസ്റ്റ് ബൗളര്‍മാരുള്ളപ്പോള്‍ നാഥുവിന് അവസരം കിട്ടുമോ എന്ന കാര്യം ഉറപ്പില്ല. അതുപോലെ തന്നെ 1.4 കോടിക്ക് മുംബൈ വാങ്ങിയ കിഷോര്‍ കാമത്തും.

Story first published: Monday, May 9, 2016, 13:39 [IST]
Other articles published on May 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+