വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗുജറാത്തിനെ ഫിഞ്ചും ബ്രാവോയും രക്ഷിച്ചു, പഞ്ചാബിന് അപ്രതീക്ഷിത തോല്‍വി!

By Muralidharan

മൊഹാലി: മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാതെ പോയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വി. അതേസമയം തുടക്കം കടുത്തതായിട്ടും വിടാതെ പൊരുതിയ ഗുജറാത്ത് ലയണ്‍സിന് ഐ പി എല്ലില്‍ കന്നി ജയം. ആദ്യമായി ഐ പി എല്‍ കളിക്കാനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് 14 പന്തുകളും 5 വിക്കറ്റുകളും ബാക്കിനില്‍ക്കേയാണ് കിംഗ്‌സ് ഇവലന്‍ പഞ്ചാബിനെ തോല്‍പിച്ചത്.

<strong> കൊല്‍ക്കത്തയോട് ഡല്‍ഹിക്കും 9 വിക്കറ്റ് തോല്‍വി; ഐപിഎല്ലിന് നിറം മങ്ങുന്നു?</strong> കൊല്‍ക്കത്തയോട് ഡല്‍ഹിക്കും 9 വിക്കറ്റ് തോല്‍വി; ഐപിഎല്ലിന് നിറം മങ്ങുന്നു?

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് മിന്നുന്ന തുടക്കമാണ് മുരളി വിജയും മനന്‍ വോറയും ചേര്‍ന്ന് നല്‍കിയത്. 8.2 ഓവറില്‍ 78 റണ്‍സ്. 23 പന്തില്‍ 38 റണ്‍സുമായി വോറയാണ് ആദ്യം പുറത്തായത്. 10.4 ഓവറില്‍ സ്‌കോര്‍ 91 ല്‍ നില്‍ക്കേ മുരളി വിജയ് പുറത്തായതോടെ കളി പഞ്ചാബിനെ കൈവിട്ടു. 34 പന്തില്‍ എണ്ണം പറഞ്ഞ ഷോട്ടുകളുമായി 42 റണ്‍സായിരുന്നു വിജയുടെ സംഭാവന.

aaronfinch

അടിച്ചുകളിക്കാനായി വണ്‍ ഡൗണില്‍ വന്ന മില്ലറും പിന്നാലെയെത്തിയ മാക്‌സ് വെല്ലും കൂടി വീണതോടെ 4ന് 102 എന്ന നിലയിലായി അവര്‍. സാഹയും സ്‌റ്റോണിസും ചേര്‍ന്ന് ഒരുവിധത്തില്‍ പഞ്ചാബിന്റെ ഇന്നിംഗ്‌സ് 161 ല്‍ എത്തിച്ചു എന്ന് മാത്രം. 4 ഓവറില്‍ 22 റണ്‍സിന് 4 വിക്കറ്റെടുത്ത വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ബൗളിംഗില്‍ ഗുജറാത്തിന്റെ താരമായത്. ജഡേജ നാലോവറില്‍ 30 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഒന്നാം ഓവറില്‍ തന്നെ ബ്രണ്ടന്‍ മക്കുല്ലത്തെ നഷ്ടമായെങ്കിലും ഗുജറാത്ത് പതറിയില്ല. 74 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 20, കാര്‍ത്തിക് 41 നോട്ടൗട്ട് എന്നിവരുടെ സംഭാവനകളും ഗുജറാത്തിന് ഗുണമായി. 47 പന്തില്‍ 12 ഫോറടക്കം 74 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Tuesday, April 12, 2016, 10:47 [IST]
Other articles published on Apr 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X