Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുസ്താഫിസുര്‍ ഗുജറാത്തിനെ എറിഞ്ഞു തകര്‍ത്തു, ഹൈദരാബാദിന് പാട്ടുംപാടി ജയം!

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ വക തട്ടുപൊളിപ്പന്‍ ബൗളിംഗ് ഷോ. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച അവര്‍ കരുത്തരായ ഗുജറാത്ത് ലയണ്‍സിനെ പിടിച്ചുകെട്ടിയത് വെറും 126 റണ്‍സിന്. നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി ബംഗ്ലാദേശി ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനാണ് കളം നിറഞ്ഞത്. മറ്റ് ബൗളര്‍മാരും മോശമാക്കിയില്ല.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയാണ് ഗുജറാത്ത് കളിച്ചത്. അര്‍ധസെഞ്ചുറിയോടെ ഫിഞ്ച് മോശമാക്കിയില്ലെങ്കിലും മറ്റുള്ളവര്‍ ഒന്നടങ്കം പരാജയപ്പെട്ടു. ഗുജറാത്ത് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് മറികടന്നു. ഐ പി എല്‍ ഒമ്പതാം സീസണില്‍ യുവരാജ് സിംഗ് ആദ്യമായി കളിക്കാനിറങ്ങി എന്നതാണ് ഈ കളിയുടെ മറ്റൊരു പ്രത്യേകത. ചിത്രങ്ങളിലേക്ക്...

ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി

ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി

ഡ്വെയ്ന്‍ സ്മിത്തിനെയും സുരേഷ് കുമാറിനെയും പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ ജയത്തിന് അടിത്തറയിട്ടത്. നാലോവറില്‍ 28 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയ ഭുവിയാണ് മാന്‍ ഓഫ് ദ മാച്ച്.

മുസ്താഫിസുറാണ് താരം

മുസ്താഫിസുറാണ് താരം

കളിയിലെ മാന്‍ ഓഫ് ദ മാച്ച് മുസ്താഫിസുറാണെങ്കിലും താരമായത് ബംഗ്ലാദേശി ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനാണ്. നാലോവര്‍ പന്തെറിഞ്ഞ മുസ്താഫിസുര്‍ ആകെ വഴങ്ങിയത് 17 റണ്‍സ്. വീഴ്ത്തിയത് 2 വിക്കറ്റ്.

ഫിഞ്ചിന്റെ ഫിഫ്റ്റി

ഫിഞ്ചിന്റെ ഫിഫ്റ്റി

ആരോണ്‍ ഫിഞ്ച് മറ്റൊരു ഫിഫ്റ്റിയുമായി ഗുജറാത്തിനെ രക്ഷിക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. 42 പന്തിലായിരുന്നു ഫിഞ്ചിന്റെ അര്‍ധസെഞ്ചുറി.

ധവാന്‍ അവസാനം വരെ

ധവാന്‍ അവസാനം വരെ

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് വേണ്ടി ശിഖര്‍ ധവാന്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. വാര്‍ണര്‍ 24 റണ്‍സെടുത്തു.

യുവരാജ് ഇറങ്ങി

യുവരാജ് ഇറങ്ങി

രണ്ടോവര്‍ ബൗള്‍ ചെയ്ത യുവരാജ് 13 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ബാറ്റിംഗില്‍ പക്ഷേ തിളങ്ങാന്‍ യുവിക്ക് പറ്റിയില്ല. 14 പന്തില്‍ 5 റണ്‍സായിരുന്നു യുവരാജിന്റെ സമ്പാദ്യം. ഐ പി എല്‍ ഒമ്പതാം സീസണില്‍ ആദ്യമായിട്ടാണ് യുവരാജ് കളിക്കാനിറങ്ങുന്നത്.

Story first published: Saturday, May 7, 2016, 15:01 [IST]
Other articles published on May 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+