ഡല്‍ഹിയുടെ പരീക്ഷണങ്ങള്‍ ഓവറായി... പുനെയ്ക്ക് ജയം, ധോണിക്ക് ആശ്വാസം!
വെടിക്കെട്ട് ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും ക്യാപ്റ്റന്‍ സഹീര്‍ ഖാനും ഇല്ലാതെ ഇറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പുനെ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സിന്റെ ശരാശരി സ്‌കോറില്‍ ഒതുങ്ങിപ്പോയ ഡല്‍ഹി 7 വിക്കറ്റിനാണ് പുനെയോട് തോറ്റത്. അജിന്‍ക്യ രഹാനെ ഒരു ടിപ്പിക്കല്‍ ഇന്നിംഗ്‌സുമായി പുനെയുടെ വിജയശില്‍പിയും മാന്‍ ഓഫ് ദ മാച്ചുമായി.
രണ്ട് റണ്‍സ് മാത്രമെടുത്ത് ഓപ്പണര്‍ റിഷഭ് പന്ത് മടങ്ങിയ ശേഷം മലയാളി താരങ്ങളായ കരുണ്‍ നായരും സഞ്ജു സാംസനും ചേര്‍ന്നാണ് ഡല്‍ഹിക്ക് അടിത്തറയിട്ടത്. എന്നാല്‍ കിട്ടിയ മികച്ച തുടക്കം സ്‌കോറാക്കി മാറ്റാനാവാതെ ഡല്‍ഹി താരങ്ങള്‍ എല്ലാവരും പരാജയപ്പെട്ടു. തോറ്റെങ്കിലും ഡല്‍ഹി മൂന്നാം സ്ഥാനത്ത് തുടരുന്നു. ജയിച്ച പുനെയ്ക്കും പോയിന്റ് പട്ടികയില്‍ മാറ്റമൊന്നും ഇല്ല. ആറാമതാണ് പുനെ.

രഹാനെയാണ് താരം
48 പന്തില്‍ 63 റണ്‍സ്. ഏഴ് ഫോറടക്കം ടിപ്പിക്കല്‍ ഒരു അജിന്‍ക്യ രഹാനെ ഇന്നിംഗ്സ്. താരമത്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന രഹാനെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

എല്ലാവരും ഒത്തുപിടിച്ചു
ക്യാപ്റ്റന്‍ ധോണി, സൗരഭ് തിവാരി, ഉസ്മാന്‍ ഖ്വാജ, തിസാര പെരേര എന്നിവരെല്ലാം ചെറുതെങ്കിലും ഉപകാരമുള്ള ഇന്നിംഗ്സുകള്‍ കളിച്ചു. 5 പന്തും 7 വിക്കറ്റും ശേഷിക്കേ പുനെ ലക്ഷ്യത്തിലെത്തി.

മലയാളി കൂട്ടായ്മ
രണ്ടാം വിക്കറ്റില്‍ 35 റണ്‍സ് ചേര്‍ത്ത സഞ്ജു സാംസണും കരുണ്‍ നായരും ഡല്‍ഹിക്ക് മികച്ച അടിത്തറയിട്ടു. കരുണ്‍ 32 ഉം സഞ്ജു 20 റണ്‍സാണ് അടിച്ചത്.

എല്ലാവര്‍ക്കും തുടക്കം കിട്ടി
ഡുമിനി 34, ബില്ലിങ്സ് 24, ബ്രാതൈ്വറ്റ് 20, എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും ഡല്‍ഹിയെ വലിയ സ്‌കോറില്‍ എത്തിക്കാനായില്ല. നിശ്ചിത 20 ഓവറില്‍ 162 ല്‍ ഡല്‍ഹിയുടെ ടോട്ടല്‍ ഒതുങ്ങി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications