Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാച്ച് ഓഫ് ദ സീസണ്‍... ആവേശക്കളിയില്‍ ബാംഗ്ലൂരിന് 1 റണ്‍ വിജയം, കിംഗ്‌സ് ഇലവന്‍ പുറത്തേക്ക്!

മൊഹാലി: ഐ പി എല്‍ ഒമ്പതാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഒരേ ഒരു റണ്ണിന് തോല്‍പിച്ച് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി സ്റ്റോനിസ് സിക്‌സും ഫോറും അടക്കം ആദ്യ മൂന്ന് പന്തില്‍ 11 റണ്‍സടിച്ചു. എന്നാല്‍ ബാക്കി മൂന്ന് പന്തുകളില്‍ 4 റണ്‍സ് മാത്രമേ കിട്ടിയുള്ളൂ. ഒരേ ഒരു റണ്ണിന്റെ ഹൃദയഭേദകമായ തോല്‍വി.

ടോസ് നേടിയ കിംഗ്‌സ് ഇലവന്‍, ബാംഗ്ലൂരിനെ ബാറ്റിംഗിന് വിട്ടു. കെ എല്‍ രാഹുലിന്റെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും മികവില്‍ 175 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചത്. ക്യാപ്റ്റന്‍ മുരളി വിജയുടെ 89 റണ്‍സിന്റെ പിന്‍ബലത്തിലായിരുന്നു പഞ്ചാബിന്റെ തിരിച്ചടി. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവര്‍ തോറ്റു. 10 കളിയില്‍ ഏഴാം തോല്‍വിയോടെ പഞ്ചാബ് ഏതാണ്ട് ഐ പി എല്ലിന് പുറത്തായിക്കഴിഞ്ഞു. ബാംഗ്ലൂരിന് ഇനിയും പ്രതീക്ഷയുണ്ട്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

57 പന്തില്‍ 12 ഫോറും 1 സിക്‌സുമായി 89 റണ്‍സെടുത്താണ് മുരളി വിജയ് പഞ്ചാബിന്റെ പോരാട്ടം നയിച്ചത്. എന്നാല്‍ സ്‌കോര്‍ 139 ല്‍ നില്‍ക്കേ വിജയ് പുറത്തായത് പഞ്ചാബിന്റെ പ്രതീക്ഷകളെ തകര്‍ത്തു.

പൊരുതി നിന്നത് സ്റ്റോനിസ്

പൊരുതി നിന്നത് സ്റ്റോനിസ്

ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോനിസാണ് പഞ്ചാബിന് വേണ്ടി പിന്നീട് പൊരുതിയത്. അവസാന ഓവറിലെ സിക്‌സും ഫോറും അടക്കം സ്‌റ്റോനിസ് 22 പന്തില്‍ 34 റണ്‍സടിച്ചു. പക്ഷേ ഒരു റണ്‍സ് പിന്നിലെത്താനേ കഴിഞ്ഞുള്ളൂ.

ഡിവില്ലിയേഴ്‌സ്

ഡിവില്ലിയേഴ്‌സ്

35 പന്തില്‍ 5 ഫോറും 2 സിക്‌സും സഹതം 64 റണ്‍സ്. രണ്ടോവറിനിടെ മൂന്ന് വിക്കറ്റ് പോയി ബാംഗ്ലൂര്‍ പതറുമ്പോള്‍ ക്രീസിലെത്തിയ എ ബി ഡിയാണ് കളി തിരിച്ചത്. സച്ചിന് ബേബി 33 റണ്‍സുമായി എ ബി ഡിക്ക് നല്ല പിന്തുണ കൊടുത്തു.

രാഹുലിന്റെ തുടക്കം

രാഹുലിന്റെ തുടക്കം

25 പന്തില്‍ കെ എല്‍ രാഹുല്‍ 42 റണ്‍സാണ് അടിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി 20 റണ്‍സെടുക്കാന്‍ 21 പന്തുകള്‍ കളിച്ചു.

മാന്‍ ഓഫ് ദ മാച്ച് ആര്

മാന്‍ ഓഫ് ദ മാച്ച് ആര്

മേല്‍പ്പറഞ്ഞവര്‍ ആരുമല്ല കളിയിലെ താരം. അത് നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മുരളി വിജയെയും ഹാഷിം അംലയെയും വീഴ്ത്തിയ വാട്‌സന്‍ ആണ്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ വാട്ടോ കൊടുത്തത് വെറും 7 റണ്‍സ്.

Story first published: Tuesday, May 10, 2016, 11:02 [IST]
Other articles published on May 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+