ഫിഞ്ചിന്റെ പ്രതികാരം... അവസാന ഓവറിലെ അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റു!
മുംബൈ: അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ ഗുജറാത്ത് ലയണ്‍സിന് ജയം. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ വെച്ചാണ് ഗുജറാത്ത് ലയണ്‍സ് 3 വിക്കറ്റിന് തോല്‍പിച്ചത്. മൂന്ന് കളിയില്‍ 3 വിജയത്തോടെ ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് സുരേഷ് റെയ്‌ന നയിക്കുന്ന ലയണ്‍സ് ഇപ്പോള്‍.
സ്വന്തം തട്ടകമായ വാങ്കഡേയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് മുംബൈയ്ക്ക് കിട്ടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈ 8 വിക്കറ്റിന് 143 റണ്‍സില്‍ ഒതുങ്ങി. 67 റണ്‍സുമായി പുറത്താകാതെ നിന്ന ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍താരമാണ് ഫിഞ്ച്. മൂന്നാമത്തെ കളിയില്‍ ഫിഞ്ചിന് ഇത് മൂന്നാം അര്‍ധസെഞ്ചുറിയാണ്. മൂന്നാമത്തെ മാന്‍ ഓഫ് ദ മാച്ചും. ചിത്രങ്ങള്‍ കാണൂ...

കൊതിപ്പിച്ച് കടന്നുകളഞ്ഞു
അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറിയടിച്ച് ലയണ്‍സിനെ ജയിപ്പിച്ച ശേഷം ഓസീസ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച്. മൂന്നാമത്തെ കളിയില്‍ ഫിഞ്ചിന് ഇത് മൂന്നാം ഫിഫ്റ്റിയും മൂന്നാം മാന്‍ ഓഫ് ദ മാച്ചുമാണ്.

അപ്രതീക്ഷിതം ഈ ബൗണ്ടറി
അവസാന ഓവറില്‍ ജസ്പ്രീത് ഭുമ്രയെ ബൗണ്ടറിയിലേക്ക് പായിച്ച് കുല്‍ക്കര്‍ണിയും ഞെട്ടിച്ചു. നേരത്തെ ബൗളിംഗ് ഓപ്പണ്‍ ചെയ്ത കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും വീഴ്ത്തി.

സൗത്തിയുടെ അടി
രണ്ട് സിക്‌സടക്കം 25 റണ്‍സെടുത്ത ടിം സൗത്തിയാണ് മുംബൈയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ ഉണ്ടാക്കിക്കൊടുത്തത്. ആദ്യമത്സരം കളിച്ച ക്രുനാല്‍ പാണ്ഡ്യയും 11 പന്തില്‍ 20 റണ്‍സുമായി തിളങ്ങി.

മക്ലനാഗന്‍ സ്പാറി
നാലോവറില്‍ 21 റണ്‍സിന് 4 വിക്കറ്റെടുത്ത മിച്ചല്‍ മക്ലനാഗനാണ് മുംബൈയുടെ തിരിച്ചടിക്ക് ചുക്കാന്‍ പിടിച്ചത്. പത്തൊമ്പതാം ഓവറില്‍ വെറും 2 റണ്‍സ് വഴങ്ങിയ മിച്ച് രണ്ട് വിക്കറ്റും വീഴ്ത്തി.

അനിയന്‍ പാണ്ഡ്യ നിരാശപ്പെടുത്തി
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വണ്‍ ഡൗണായെത്തിയ പാണ്ഡ്യ വീണ്ടും വന്‍ പരാജയമായി. മൂന്നാം തവണയാണ് പാണ്ഡ്യ രണ്ടക്കം കടക്കാതെ പുറത്താകുന്നത്.

പാര്‍ഥിവ് പട്ടേല്‍
34 റണ്‍സോടെ മുംബൈയുടെ ടോപ് സ്‌കോററായ പാര്‍ഥിവ് പട്ടേല്‍

കുല്‍ക്കര്‍ണി
രണ്ട് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ ആഹ്ലാദം

സുരേഷ് റെയ്‌ന
22 റണ്‍സെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ റെയ്‌നയുടെ ബാറ്റിംഗ്

റായുഡു
മുംബൈ താരം അമ്പാട്ടി റായുഡുവിന്റെ വക ഒരു സിക്‌സ്

പാഴായ ശ്രമം
ഗുജറാത്തിന്റെ ഒരു റണ്‍ തടയാന്‍ മുംബൈയുടെ വിഫല ശ്രമം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications