യുവരാജിനെ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സും കൈവിട്ടു!
ബെംഗളൂരു: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ വിജയ് മല്യയുടെ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും കൈവിട്ടു. ഐ പി എല്‍ ക്രിക്കറ്റ് എട്ടാം സീസണ് മുമ്പായാണ് ബാംഗ്ലൂര്‍ ടീം യുവരാജിനെ റിലീസ് ചെയ്തത്. ഐ പി എല്ലിന് മുമ്പായി ലേലത്തിനെത്തുന്നവരുടെ കൂട്ടത്തിലായി ഇതോടെ യുവരാജ് സിംഗ്. നേരത്തെ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെയും ബാംഗ്ലൂര്‍ റിലീസ് ചെയ്തിരുന്നു.
14 കോടി രൂപയ്ക്കാണ് വിജയ് മല്യ കഴിഞ്ഞ സീസണില്‍ യുവരാജ് സിംഗിനെ സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു യുവരാജ്. 376 റണ്‍സാണ് യുവി കഴിഞ്ഞ സീസണില്‍ അടിച്ചത്. ശരാശരി 34. 22 ഓവര്‍ മാത്രമേ യുവരാജിന് പന്തെറിയാന്‍ കിട്ടിയുള്ളൂ. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 14 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്ക് വിജയ് മല്യ യുവരാജിനെ ലേലത്തില്‍ പിടിച്ചത് നേരത്തെ വന്‍ വിവാദമായിരുന്നു.
ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനെയും റിലീസ് ചെയ്തു. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

യുവരാജിന് കണ്ടകശനി
കളിക്കളത്തില്‍ യുവരാജ് സിംഗിന് നല്ല കാലമല്ല. ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ പോലും ഇടം പിടിക്കാന്‍ യുവിക്ക് കഴിഞ്ഞില്ല. പിന്നാലെയാണ് അസംതൃപ്തരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് യുവിയെ കൈവിട്ടത്.

14 കോടിയുടെ താരം
ഐ പി എല്‍ ഏഴാം സീസണില്‍ 14 കോടിക്കാണ് ബാംഗ്ലൂര്‍ ടീം യുവരാജിനെ വാങ്ങിയത്. സ്വന്തം വിമാനക്കമ്പനിയിലെ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാത്ത മല്യ ഐ പി എല്‍ ലേലത്തില്‍ കോടികള്‍ പൊട്ടിച്ചത് വന്‍ വിവാദമായി.

പീറ്റേഴ്‌സനും ഔട്ട്
ഐ പി എല്ലിലെ മറ്റൊരു കാശുകാരനാണ് ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണ്‍. കെ പിയെ ഡെല്‍ഹി ടീമും ലേലത്തിന് വിട്ടിട്ടുണ്ട്.

വിരാട് കോലിയുടെ താല്‍പര്യം
ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രത്യേക താല്‍പര്യമാണേ്രത യുവരാജിനെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ഇപ്പോഴും ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കോലി തന്നെയാണ്.

ഡിമാന്‍ഡ് കുറയും
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ യുവരാജിന് ഐ പി എല്‍ ലേലത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. 14 കോടിയൊന്നും യുവരാജിന് കിട്ടാനിടയില്ല.

മോശമായിരുന്നില്ല
സിക്‌സറുകള്‍ അടിച്ചുകൂട്ടി ബാംഗ്ലൂരിനെ ജയിപ്പിച്ചിട്ടുണ്ട് യുവരാജ്. സീസണില്‍ ബാംഗ്ലൂരിന്റെ രണ്ടാമത്തെ റണ്‍വേട്ടക്കാരനും യുവരാജായിരുന്നു.

യുവരാജ് ഇനിയെവിടെ
പഞ്ചാബ്, പുനെ ടീമുകള്‍ക്ക് ശേഷമാണ് യുവി ബാംഗ്ലൂരിലെത്തിയത്. യുവരാജിനെ വാങ്ങാന്‍ കെല്‍പുള്ള ടീം ഏതാണ് എന്നാണ് ഇനി കാണാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications