Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂള്‍ ക്യാപ്റ്റനും, ഹോട്ട് ക്യാപ്റ്റനും... ജയം ക്യാപ്റ്റന്‍ കൂളിന് തന്നെ

റാഞ്ചി: ക്യാപ്റ്റന്‍ കൂളും ക്യാപ്റ്റന്‍ ഹോട്ടും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ ആര് ജയിക്കും എന്നായിരുന്നു ഐപിഎല്ലിലെരണ്ടാം ക്ലാളിഫയര്‍ മത്സരത്തില്‍ കാണികള്‍ ചോദിച്ച ചോദ്യം. എന്നാല്‍ മൂപ്പ് തനിയ്ക്കാണെന്ന് തെളിയിച്ച് ക്യാപ്റ്റന്‍ കൂള്‍, കൂളായി ഫൈനലിലേയ്ക്ക് കയറിപ്പോയി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറാം തവണയും ഐപിഎല്‍ ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ടീം 20 ഓവറില്‍ എട്ട് വിക്കറ്റിന് 139 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് ശേഷിയ്‌ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കൂള്‍, ക്യാപ്റ്റന്‍ ഹോട്ട്

ക്യാപ്റ്റന്‍ കൂള്‍, ക്യാപ്റ്റന്‍ ഹോട്ട്

ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ധോണി നയിക്കുന്ന ചെന്നൈയും, കോലി നയിക്കുന്ന ബാംഗ്ലൂരും ആണ് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടിയത്.

ഹസ്സിയുടെ മികവില്‍

ഹസ്സിയുടെ മികവില്‍

46 പന്തില്‍ നിന്ന് 56 റണ്‍സാണ് ഹസ്സി അടിച്ചെടുത്തത്. ബാറ്റിംഗിന് അല്‍പം പോലും അനുകൂലമല്ലാത്ത പിച്ചില്‍ ആയിരുന്നു മൈക്ക് ഹസ്സിയുടെ പ്രകടനം.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

റോയല്‍ ചലഞ്ചേഴ്‌സിനെ വരിഞ്ഞുകെട്ടിയത് ചെന്നൈയുടെ ആശിഷ് നെഹ്‌റ ആയിരുന്നു. നാല് ഓവറില്‍ 28 റണ്‍സ്‌വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. കോലിയും ഡിവില്ലിയേഴ്‌സും അടക്കമുള്ളവരായിരുന്നു നെഹ്‌റയുടെ ഇരകള്‍.

ടോസ്സ്

ടോസ്സ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് ടോസ്സ് ലഭിച്ചത്. ക്യാപ്റ്റന്‍ ധോണി ബാംഗ്ലൂര്‍ ടീമിനെ ബാറ്റിംഗിനയക്കുകയായരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ബാംഗ്ലൂരിന്റെ എന്നത്തേയും പ്രതീക്ഷ ക്രിസ് ഗെയ്ല്‍ ആണല്ലോ. ഗെയില്‍ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍ എങ്കിലം പ്രതീക്ഷിച്ച് ഫോമില്‍ എത്താനായില്ല. 43 പന്തില്‍ നിന്ന് 41 റണ്‍സാണ് ഗെയ്ല്‍ എടുത്തത്.

കോലി ഫോം അല്ല

കോലി ഫോം അല്ല

ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയിക്ക് ഈ മത്സരത്തിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. 12 റണ്‍സെടുത്ത് പുറത്തായി. ഡിവില്ലിയേഴ്‌സ്‌ന് ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.

ഇനി ഫൈനല്‍

ഇനി ഫൈനല്‍

മെയ് 24 നാണ് ഐപിഎല്‍ എട്ടാം സീസണ്‍റെ ഫൈനല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Story first published: Saturday, May 23, 2015, 13:39 [IST]
Other articles published on May 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+