ഐപിഎല്ലില്‍ ആര് പ്ലേ ഓഫ് കളിക്കും? ആര്‍ക്കും അറിയില്ല!
മുംബൈ: ഐ പി എല്‍ എട്ടാം സീസണില്‍ ബുധനാഴ്ച 50 കളികള്‍ പൂര്‍ത്തിയാകും. ഒരു ഡസന്‍ കളികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. എന്നാലും ഇപ്പോഴും ഒരു ടീം പോലും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടക്കം ആറ് ടീമുകളാണ് പ്ലേ ഓഫ് ബര്‍ത്തിനായി പൊരുതുന്നത്.
രണ്ട് ടീമുകള്‍ (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) പ്ലേ ഓഫ് കാണാതെ പുറത്താകുന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. മിക്കവാറും ടീമുകള്‍ക്കും ഒന്നോ രണ്ടോ കളികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ആര് വേണമെങ്കിലും പ്ലേ ഓഫിലെത്താം ആര് വേണമെങ്കിലും പുറത്താകാം എന്ന മട്ടിലാണ് കാര്യങ്ങള്‍. ഐ പി എല്ലിലെ ഏറ്റവും വാശിയേറിയ സീസണില്‍ ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ കാണൂ.

ചെന്നൈ എത്തിയേക്കും
13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8 കളികള്‍ ജയിച്ച ചെന്നൈയ്ക്ക് 16 പോയിന്റുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഒരു കളി കൂടി ചെന്നൈയ്ക്ക് ബാക്കിയുണ്ട്. ഇത് ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാല്‍ കണക്കിലെ കളികള്‍ക്ക് കാത്തിരിക്കണം. ബാറ്റിംഗ് നിര ഫോമിലായേ പറ്റൂ എന്ന് സാരം.

ബാംഗ്ലൂരിനാണ് ഏറ്റവും സാധ്യത
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. പക്ഷേ അവര്‍ക്ക് ഇനി മൂന്ന് കളികള്‍ ബാക്കിയുണ്ട്. മൂന്നും ജയിച്ചാല്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താം. തകര്‍പ്പന്‍ റണ്‍റേറ്റാണ് അവരുടെ മുതല്‍ക്കൂട്ട്. ഒപ്പം എ ബി ഡിവില്ലിയേഴ്‌സും.

കൊല്‍ക്കത്തയ്ക്ക് എളുപ്പമാണ്
രണ്ട് കളി ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുണ്ട്. മുംബൈ, രാജസ്ഥാന്‍ എന്നിവരാണ് ബാക്കിയുള്ള കളികളില്‍ എതിരാളികള്‍. രണ്ടും ജയിച്ചാല്‍ 19 പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാം.

അപ്രതീക്ഷിതം ഹൈദരാബാദ്
14 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാക്കി രണ്ട് കളികളും കൂടിയുണ്ട്. ഒരെണ്ണം ജയിച്ചാലും പ്ലേ ഓഫ് സാധ്യ നിലനിര്‍ത്താം. രണ്ടും ജയിച്ചാല്‍ ചോദ്യമേ വേണ്ട. പ്ലേ ഓഫിലെത്താം. ബാംഗ്ലൂരും മുംബൈയുമാണ് ബാക്കിയുളള എതിരാളികള്‍.

രാജസ്ഥാന്‍ പടിക്കല്‍ കലമുടക്കും
ആദ്യത്തെ 5 കളികളും ജയിച്ച് രാജകീയമായി തുടങ്ങിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോഴിതാ ബാക്കിയുള്ള ഒരേയൊരു കളി ജയിച്ചില്ലെങ്കില്‍ പുറത്താകും എന്ന നിലയിലെത്തിയിരിക്കുന്നു. 14 പോയിന്റേ കയ്യിലുള്ളൂ. ശക്തരായ കൊല്‍ക്കത്തയാണ് അടുത്ത കളിയില്‍.

പ്രതീക്ഷയോടെ മുംബൈ
രാജസ്ഥാന്‍ ടീമിന്റെ നേര്‍ വിപരീതമാണ് മുംബൈയുടെ കഥ. ആദ്യത്തെ നാല് കളികളും തോറ്റു. പിന്നെ ഒരു തിരിച്ചുവരവായിരുന്നു. ഇപ്പോള്‍ ആറാം സ്ഥാനത്താണ്. പക്ഷേ രണ്ട് കളികള്‍ കിയുണ്ട്. അടുത്ത കളിയില്‍ കൊല്‍ക്കത്തയോടും അവസാനത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും പ്ലേ ഓഫ് കളിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications