ഐപിഎല്‍ ഡ്രീം ടീം, സേവാഗും സാഹയുമില്ല
കൊല്‍ക്കത്ത: ഫൈനലിലെ സൂപ്പര്‍ താരങ്ങളില്ലാതെ ഒരു ഐ പി എല്‍ ഡ്രീം ടീമോ. അതെ, തല്‍ക്കാലം അതങ്ങനെയാണ്. ഐ പി എല്‍ ഫൈനലിനെ ആവേശത്തിലെത്തിച്ച വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, പ്ലേ ഓഫിലെ താരം വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ക്ക് ഐ പി എല്ലിന്റെ ഡ്രീം ടീമില്‍ ഇടം കിട്ടിയിട്ടില്ല.
ഐ പി എല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണ്‍ അവസാനമാരകുമ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, വീരേന്ദര്‍ സേവാഗ് എന്നിങ്ങനെ പോകുന്നു ഐ പി എല്ലിന്റെ രണ്ടാം പാദത്തെ ആവേശത്തിലെത്തിച്ച ഇന്ത്യന്‍ താരങ്ങളുടെ നിര.
ബൗളിംഗില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ മീഡിയം പേസര്‍മാരുടെ മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. പര്‍പ്പിള്‍ ക്യാപ് കിട്ടിയ മോഹിത് ശര്‍മയ്ക്ക് പക്ഷേ ഡ്രീം ടീമില്‍ ഇടം കിട്ടിയിട്ടില്ല.

റോബിന്‍ ഉത്തപ്പ
ഏഴാം സീസണിലെ ഓറഞ്ച് തൊപ്പിക്ക് ഉടമ. 14 കളികളില്‍ നിന്നും 660 റണ്‍സെടുത്ത ഉത്തപ്പയുള്ളപ്പോള്‍ ഓപ്പണറെ തിരക്കി വേറെവിടെയും പോകണ്ട.

ഡ്വെയിന്‍ സ്മിത്ത്
16 കളികളില്‍ നിന്നും 566 റണ്‍സാണ് സ്മിത്തിന്റെ നേട്ടം. ശരാശരി 35.37, സ്‌ട്രൈക്ക് റേറ്റ് 130ന് മേല്‍, സ്മിത്ത് തന്നെ സീസണിലെ രണ്ടാം ഓപ്പണര്‍

ഗ്ലെന്‍ മാക്‌സ് വെല്‍
ഐ പി എല്ലിന്റെ ആദ്യ പകുതി മാക്‌സ് വെല്ലിന്റെ വിളയാട്ടം ആയിരുന്നു. രണ്ടാം പകുതിയില്‍ തിളങ്ങിയില്ലെങ്കിലും മൂന്നാം നമ്പറില്‍ മാക്‌സിയുടെ വെടിക്കെട്ട് ടീമിന് ആവശ്യമുണ്ട്. പതിനാറ് കളിയില്‍ നിന്നും 552 റണ്‍സ്.

സുരേഷ് റെയ്‌ന
മാക്‌സ് വെല്‍ ഉള്ളത് കൊണ്ട് മാത്രമാണ്, ഇല്ലെങ്കില്‍ മൂന്നാം നമ്പര്‍ റെയ്‌നയുടെ കുത്തകയാണ്. 16 കളിയില്‍ 523 റണ്‍സാണ് റെയ്‌നയുടെ നേട്ടം.

ഡേവിഡ് മില്ലര്‍
മാക്‌സ് വെല്ലിനൊപ്പം കില്ലര്‍ മില്ലര്‍ കൂടി വേണം മധ്യനിരയില്‍. ബാറ്റിംഗ് മാത്രമല്ല മിന്നുന്ന ഫീല്‍ഡറുമാണ് മില്ലര്‍. 16 കളിയില്‍ 446 റണ്‍സാണ് മില്ലറുടെ നേട്ടം

എം എസ് ധോണി
കീപ്പറും ക്യാപ്റ്റനും ധോണി തന്നെ. 16 കളിയില്‍ 371 റണ്‍സടിച്ചിട്ടുണ്ട് ധോണി.

ഭുവനേശ്വര്‍ കുമാര്‍
പര്‍പ്പിള്‍ ക്യാപ് മോഹിത് ശര്‍മയ്ക്കാണെങ്കിലും ഈ സീസണിലെ ഇന്ത്യന്‍ മീഡിയം പേസര്‍ ഭുവിയാണ്. 14 കളിയില്‍ 20 വിക്കറ്റാണ് നേട്ടം. ഓവറില്‍ വിട്ടുകൊടുത്ത റണ്‍സ് 6.65

ലസിത് മലിംഗ
ഐ പി എല്ലിന്റെ രണ്ടാം പകുതിയില്‍ മലിംഗ ഇല്ലാത്തത് മുംബൈയ്ക്ക് വലിയ തലവേദനയായി. 10 കളിയില്‍ 16 വിക്കറ്റാണ് മലിംഗയുടെ കീശയിലുള്ളത്. ഓവറില്‍ 6.45 ആണ് ഇക്കോണമി.

അക്ഷര്‍ പട്ടേല്‍
ഐ പി എല്‍ ഏഴിന്റെ എമേര്‍ജിംഗ് താരം. 17 കളിയില്‍ 17 വിക്കറ്റ്. പഞ്ചാബിന്റെ വിശ്വസ്ത സ്പിന്നര്‍. ബാറ്റ് ചെയ്യാനുമറിയാം. മിന്നല്‍ ഫീല്‍ഡര്‍. ഡ്രീം ടീമില്‍ അക്ഷര്‍ കൂടിയേ തീരൂ.

പ്രവീണ്‍ താംബെ
രാജസ്ഥാന്റെ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ. 13 കളിയില്‍ നിന്നും 15 വിക്കറ്റുകളാണ് താംബെയുടെ നേട്ടം. ഇന്ത്യയിലെ സ്പിന്‍ വിക്കറ്റുകളില്‍ താംബെ കലക്കും.

സുനില്‍ നരേന്‍
ഫൈനലില്‍ കുറച്ച് റണ്‍ വഴങ്ങിയെങ്കിലും നരേന് ഇപ്പോഴും ഒരു മാന്ത്രിക സ്പിന്നറാണ്. 6.35 ആണ് ആളുടെ ഇക്കോണമി. 16 കളിയില്‍ 21 വിക്കറ്റുകളാണ് നേട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications