ഇസ്ലാമാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തിയ ഇംഗ്ലീഷ് ബൗളര്‍ ജിമ്മി ആന്‍ഡേഴ്സണെ വിമര്‍ശിച്ച് പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള് ഹഖ്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുന്‍ ആന്ഡേഴ്സണ് കഴിവ് തെളിയിക്കുകയാണ് വേണ്ടതെന്ന് ഇന്‍സമാം പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങളില്‍ ഓരോ റണ്ണിനും അതിന്റേതായ വിലയുണ്ട് ഏതുരീതിയിലാണ് റണ്‍ കണ്ടെത്തുന്നതെന്നത് അപ്രസക്തമാണെന്നും ഇന്‍സമാം വ്യക്തമാക്കി. ആന്േേഡഴ്സണ് ഇന്ത്യന്‍ പിച്ചില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് കഴിവ് തെളിയിക്കേണ്ടത്. കോലിക്ക് ഇംഗ്ലണ്ടില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെന്ന ആന്‍ഡേഴ്സന്റെ വാദത്തിനും ഇന്‍സമാം മറുപടി നല്കി.
ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിക്കാനായാല് ലോകത്തിലെ മികച്ച ബാറ്റ്സ്മാനാകുമോയെന്ന് ഇന്‍സമാം ചോദിക്കുന്നു. ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും കളിക്കാന്‍ ബുദ്ധിമുട്ടുന്നത് കാണാറണ്ട്. ഇതിനര്‍ഥം അവര്‍ മോശം കളിക്കാരോ ടീമോ ആണെന്നല്ല. ഓരോ താരത്തിനും റണ്‍കണ്ടെത്താന്‍ അവരുടേതായ രീതികളുണ്ടെന്നും ഇന്‍സമാം വ്യക്തമാക്കി.
കോലിയെ അവഹേളിച്ച ആന്‍ഡേഴ്സണെതിരെ ഇന്ത്യന്‍ സ്പിന്നര്‍ അശ്വന് പിച്ചില്‍വെച്ച് പ്രതികരിച്ചിരുന്നു. മുംബൈ ടെസ്റ്റിന്റെ അഞ്ചാംദിനം അശ്വിനും ആന്‍ഡേഴ്സണും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും മാറ്റിനിര്‍ത്തിയത്.