Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരായ ആ മോശം റെക്കോര്‍ഡ് ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ തകര്‍ക്കും; ഇന്‍സമാം

ജൂൺ 16 നു ഇന്ത്യ-പാക്കിസ്ഥാൻ മത്സരം

ലണ്ടന്‍: ലോകകപ്പില്‍ ഇന്നേവരെ ഒരു മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടുമായാണ് ഇക്കുറിയും പാക്കിസ്ഥാന്‍ ലോകകപ്പിനിറങ്ങുന്നത്. വിവിധ ലോകകപ്പുകളിലായി ഇതുവരെ ഇരുടീമുകളും ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലായിപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം. ക്രിക്കറ്റിനപ്പുറം രാഷ്ട്രീയ ശത്രുക്കളെന്ന രീതിയില്‍ ഇരു ടീമുകളുടെയും മത്സരങ്ങള്‍ ആരാധകരില്‍ ആവേശമുളവാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും ഇന്ത്യയോട് ജയിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പാക്കിസ്ഥാന്‍.

sarfaraz-ahmed-virat-kohli

ജൂണ്‍ പതിനാറിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന് മുന്‍താരങ്ങള്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ ഇക്കുറിയും ഏറ്റുമുട്ടലിന് വീറുവാശിയുമേറും. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കാണ് വിജയസാധ്യതയെങ്കിലും പാക്കിസ്ഥാനും ജയിക്കാനുറച്ചുതന്നെയാണ് കളിക്കിറങ്ങുക.

ഇത്തവണ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നുതന്നെയാണ് കരുതുന്നതെന്ന് ചീഫ് സെലക്ടറും മുന്‍ കളിക്കാരനുമായ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്. ജനങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം വളരെ ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് ഇക്കുറി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ഇന്‍സമാം പറഞ്ഞു.

inzamam-ul-haq

ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തതിലുള്ള വിമര്‍ശനത്തിനും ഇന്‍സമാമിന് മറുപടിയുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ഒട്ടേറെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുള്ളതുകൊണ്ടുതന്നെ മികച്ച താരത്തെ തെരഞ്ഞെടുക്കുക എളുപ്പമല്ല. മുഹമ്മദ് ഹസ്‌നെയ്‌നെ ടീമിലെടുത്തത് വേഗത്തില്‍ പന്തെറിയാനുള്ള ശേഷിയുള്ളതുകൊണ്ടാണ്. ലോകകപ്പിനുള്ള പാക് ടീമിന് ഇത്തവണ കിരീടം നേടാനുള്ള ശേഷിയുണ്ടെന്നും ഇന്‍സമാം വിലയിരുത്തി.

Story first published: Monday, May 27, 2019, 12:16 [IST]
Other articles published on May 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+