Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് അമീറിന്റെ സംഭവം പാക് ടീമിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും: ഇന്‍സമാം ഉല്‍ ഹഖ്

കറാച്ചി: കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാക് പേസര്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനെതിരെയും ബൗളിങ് കോച്ച് വഖാര്‍ യൂനിസിനെതിരെയും അമീര്‍ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു കടുത്ത തീരുമാനം അമീര്‍ എടുത്തത്. ഇപ്പോഴിതാ അമീറിന്റെ സംഭവം പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉല്‍ ഹഖ്. 'അമീറിന്റെ തീരുമാനം പാകിസ്താന്റെ ബൗളിങ്ങിനെ എങ്ങനെ ബാധിക്കുമെന്നതല്ല പ്രശ്‌നം. അത് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് നെഗറ്റീവ് ഇമേജ് നല്‍കും. ഒന്നോ രണ്ടോ വ്യക്തികളുമായി അവന് പ്രശ്‌നമുണ്ടെങ്കില്‍ ഇത്തരത്തമൊരു തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് സംസാരിച്ച് പരിഹരിക്കാന്‍ നോക്കണമായിരുന്നു'-ഇന്‍സമാം പറഞ്ഞു.

inzamamulhaq-mohammadamir

നേരത്തെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട് ശിക്ഷ നേരിട്ട അമീര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പാകിസ്താന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ശ്രദ്ധേയ പ്രകടനം മടങ്ങിവരവിന് ശേഷവും നടത്താന്‍ സാധിച്ചെങ്കിലും പെട്ടെന്ന് തന്നെ ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹം വിരമിച്ചു. നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താന് സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് അമീറിന്റെ ബൗളിങ്ങായിരുന്നു.

സമീപകാലത്തായി അമീറിന് പാക് നിരയില്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും തഴയുന്ന സമീപനമാണ് പാക് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതില്‍ അമീര്‍ നിരാശനായിരുന്നു. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചത്. 2021ലെ ടി20 ലോകകപ്പ് കളിക്കണമെന്ന് അമീര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് കാത്ത് നില്‍ക്കാതെ അദ്ദേഹത്തിന് വിരമിക്കേണ്ടി വന്നു. പാക് ജഴ്‌സിയില്‍ 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് അമീര്‍ നേടിയത്.

പാക് ടീമില്‍നിന്ന് വിരമിച്ച അമീര്‍ ബ്രിട്ടണ്‍ പൗരത്വത്തിനായി ശ്രമിക്കുന്നുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടണ്‍ പൗരത്വം ലഭിച്ചാല്‍ ഐപിഎല്ലിലടക്കം കളിക്കാന്‍ അമീറിന് സാധിക്കും. അതിനായുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ടെന്നാണ് വിവരം. എന്തായാലും അമീറിന്റെ വിരമിക്കല്‍ പാകിസ്താന്‍ മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്. സമീപകാലത്തായി ടീമിന്റെ പ്രകടനം മോശമായതിനാല്‍ വിമര്‍ശനം ശക്തമാണ്.

Story first published: Saturday, December 26, 2020, 15:26 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+