Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്‍സമാം ഉള്‍ ഹഖ് പാക്കിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആയേക്കും

ദില്ലി: മുന്‍ പാക്കിസ്ഥാന്‍ കളിക്കാരനും ക്യാപ്റ്റനുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിനെ പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ ആക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാനുമായി ഇന്‍സമാം ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയതായാണ് വിവരം. വിഷയത്തില്‍ ഇന്‍സമാം അനുകൂല നിലപാട് അറിയിച്ചതായും ഒരു പാക്കിസ്ഥാന്‍ മാധ്യമം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ കോച്ചാണ് ഇന്‍സമാം. ഇന്‍സമാമിന്റെ ശിക്ഷണത്തില്‍ ടി20 ലോകകപ്പിനിറങ്ങിയ അഫ്ഗാന്‍ ടീം മുമ്പെങ്ങുമില്ലാത്തവിധം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ വെസ്റ്റിന്റീസിനെ അവര്‍ ലീഗ് മത്സരത്തില്‍ അട്ടിമറിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ച ഏക ടീമാണ് അഫ്ഗാനിസ്ഥാന്‍.

inzamam-ul-haq

ഇതുകൊണ്ടുകൂടിയാണ് ഇന്‍സമാമിനെ പാക്കിസ്ഥാന്‍ ബോര്‍ഡ് പരിഗണിക്കാന്‍ മുഖ്യ കാരണവും. ഇന്‍സമാമിന്റെ വരവ് മുന്‍ കോച്ച് വഖാര്‍ യുനിസ് സ്വാഗതം ചെയ്തു. പാക് ബോര്‍ഡിന്റെ തീരുമാനം മികച്ചതാണെന്നും ഇന്‍സമാമിന് മികച്ച ദേശീയ ടീമിനെ വാര്‍ത്തെടുക്കാനുള്ള മികവുണ്ടെന്നും വഖാര്‍ പറഞ്ഞു.

വിഷയത്തില്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ മറുപടി ലഭിച്ചശേഷം മാത്രമേ മറ്റൊരാളെ പരിഗണിക്കുകയുള്ളൂ. അടുത്തിടെ പാക്കിസ്ഥാന്‍ ടീമിന്റെ പ്രകടനം ശരാശരിയിലും താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തത് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ടന്നാണ് മുന്‍ കളിക്കാര്‍ പറയുന്നത്. തീവ്രവാദവും അരക്ഷിതാവസ്ഥയുമാണ് പാക്കിസ്ഥാനില്‍ നിന്നും ടീമുകള്‍ അകന്നുനില്‍ക്കാന്‍ കാരണം.

Story first published: Saturday, April 16, 2016, 8:36 [IST]
Other articles published on Apr 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+