ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

റണ്ണൗട്ടാകേണ്ടി വരുന്നത് എന്ത് കഷ്ടമാണ്, ഒന്നാമൻ ദ്രാവിഡ് |*Cricket

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ പല വഴികളുണ്ട്. കൂടുതല്‍ തവണയും ബാറ്റ്‌സ്മാന്‍ പുറത്താകുന്നത് ക്യാച്ചിലൂടെയാണ്. ക്ലീന്‍ ബൗള്‍ഡായും എല്‍ബിഡബ്ല്യു ആയുമെല്ലാം ബാറ്റ്‌സ്മാന്‍ പുറത്താകാറുണ്ട്. എന്നാല്‍ ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഏറ്റവും നിരാശ തോന്നുന്ന പുറത്താകല്‍ റണ്ണൗട്ടാണ്. മികച്ച നിലയില്‍ നില്‍ക്കവെ തന്റേതായ പിഴവുകൊണ്ടോ സഹതാരത്തിന്റെ പിഴവുകൊണ്ടോ ആവും റണ്ണൗട്ടാകുന്നത്. ഇത് ബാറ്റ്‌സ്മാനെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന പുറത്താകല്‍ ആണ്. ഇത്തരത്തില്‍ ഒരിക്കലും ആഗ്രഹിക്കാത്ത റണ്ണൗട്ട് പുറത്താകല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ നേരിടേണ്ടി വന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

ഒട്ടുമിക്കിയാളുകളും ഈ പട്ടികയിലെ ഒന്നാമനായാവും ഇന്‍സമാം ഉല്‍ ഹഖിനെ കണ്ടിരിക്കുക. എന്നാല്‍ മുന്‍ പാകിസ്താന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്് ഈ പട്ടികയിലെ അഞ്ചാമനാണ്. അമിത ശരീര ഭാരമുള്ള ഇന്‍സമാം റണ്ണൗട്ടിനെ എന്നും ഭയന്നിരുന്നു. അദ്ദേഹം ക്രീസിലെത്തിയാല്‍ റണ്ണൗട്ടാക്കാനുള്ള തന്ത്രമാണ് എതിര്‍ ടീമുകള്‍ മെനയാറ്. പല തവണ ഈ തന്ത്രത്തില്‍ ഇന്‍സമാം വീണിട്ടുമുണ്ട്. കരിയറില്‍ 46 തവണയാണ് ഇന്‍സമാം റണ്ണൗട്ടായത്. അതിവേഗത്തിലുള്ള സിംഗിളുകള്‍ക്ക് ഇന്‍സമാം ശ്രമിക്കാറേയില്ല. അദ്ദേഹം ക്രീസിലുള്ളപ്പോള്‍ ഇരട്ട റണ്‍സ് നേടാനുള്ള അവസരത്തില്‍ പോലും ഒരു റണ്‍സാണ് ടീമിന് നേടാനായിരുന്നത്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ് ഈ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. അതിവേഗത്തില്‍ ഓടാന്‍ മിടുക്കനാണെങ്കിലും കരിയറില്‍ 47 തവണ പോണ്ടിങ് റണ്ണൗട്ടായിട്ടുണ്ട്. പലപ്പോഴും അതിവേഗത്തിലുള്ള രണ്ട് റണ്‍സ് സ്‌കോര്‍ നേട്ടത്തിനുള്ള ശ്രമത്തിലാണ് അദ്ദേഹം റണ്ണൗട്ടായിട്ടുള്ളത്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവ് കാട്ടിയിരുന്ന പോണ്ടിങ് പലപ്പോഴും നിര്‍ഭാഗ്യവശാലാണ് റണ്ണൗട്ടായത്.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

മര്‍വന്‍ അട്ടപ്പട്ടു

മര്‍വന്‍ അട്ടപ്പട്ടു

മുന്‍ ശ്രീലങ്കന്‍ നായകനും ഓപ്പണറുമായ മര്‍വന്‍ അട്ടപ്പട്ടുവാണ് ഈ പട്ടികയിലെ മൂന്നാമന്‍. ശ്രീലങ്കയുടെ സൂപ്പര്‍ താരം 48 തവണയാണ് റണ്ണൗട്ടായത്. വളരെ സാങ്കേതിക മികവുള്ള താരമായെങ്കിലും ഓട്ടത്തിന്റെ വേഗത്തില്‍ അല്‍പ്പം പിന്നിലായിരുന്നു. അതുകൊണ്ട് തന്നെ പല തവണ അദ്ദേഹത്തിന് റണ്ണൗട്ടാവേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാവാനാണ് അട്ടപ്പട്ടുവിന്റെ വിധി.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് മഹേല ജയവര്‍ധന. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒരുപോലെ മികവ് കാട്ടിയിരുന്ന അതുല്യ പ്രതിഭ. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയ സൂപ്പര്‍ താരം. എന്നാല്‍ കൂടുതല്‍ തവണ റണ്ണൗട്ടായവരുടെ പട്ടികയില്‍ ജയവര്‍ധനക്ക് രണ്ടാം സ്ഥാനമാണ്. അതിവേഗത്തില്‍ ഓടാന്‍ ജയവര്‍ധനക്ക് പലപ്പോഴും സാധിച്ചിരുന്നില്ല. കൂടാതെ റണ്‍സിനായി സാഹസമെടുക്കാനും അദ്ദേഹം മടികാട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ 51 തവണ ജയവര്‍ധന കരിയറില്‍ റണ്ണൗട്ടായി. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാണ് അദ്ദേഹം.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ നായകന്‍, വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ തുടങ്ങി വിശേഷണങ്ങള്‍ ഏറെ ചാര്‍ത്തി നല്‍കാന്‍ സാധിക്കുന്ന പ്രതിഭാസമാണ് രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും 10000ലധികം സ്‌കോര്‍ നേടുകയും ക്ലാസിക് ബാറ്റിങ്ങുകൊണ്ടും ക്ഷമയോടെയുള്ള ബാറ്റിങ്ങുകൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലായ രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയിലെ ഒന്നാമന്‍. പലര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും കരിയറില്‍ 53 തവണ ദ്രാവിഡ് റണ്ണൗട്ടിലൂടെയാണ് പുറത്തായത്. വിക്കറ്റിനുള്ളിലെ ഓട്ടത്തില്‍ ശരാശരി വേഗം മാത്രമെ ദ്രാവിഡിനുള്ളൂ. ഡൈവുകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ ഫ്‌ള്ക്‌സിബിലിറ്റി രാഹുലിനില്ല. അതുകൊണ്ട് തന്നെ ഈ നാണക്കേടിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാനായി ദ്രാവിഡിന് മാറേണ്ടി വന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, June 21, 2022, 22:26 [IST]
Other articles published on Jun 21, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X