Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന് വേണ്ടി ഇന്‍സമാം ഒരു മാസം വേണ്ടെന്ന് വെക്കുന്നത് 4 ലക്ഷം രൂപ!

കറാച്ചി: ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യമല്ല പണമാണ് വലുത് എന്നാണ് കഴിഞ്ഞ ദിവസം മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം വിവിധ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി ട്വന്റി 20 കളിക്കുന്ന മക്കുല്ലത്തെ പോലുള്ളവരെ പേരെടുത്ത് പറഞ്ഞായിരുന്നു വോ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ വോയുടെ അതേ കാലത്ത് കളിച്ച പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖിന് പണമല്ല, സ്വന്തം രാജ്യമാണ് പ്രധാനം.

പാകിസ്താന്‍ ടീമിന്റെ മുഖ്യ സെലക്ടറായിട്ടാണ് മുന്‍ ക്യാപ്റ്റനും തകര്‍പ്പന്‍ കളിക്കാരനുമായ ഇന്‍സമാം ഉള്‍ ഹഖ് നാട്ടിലേക്ക് തിരിച്ചുവരുന്നത്. ലോകകപ്പിലും ഏഷ്യാകപ്പിലും തോറ്റമ്പി മുഖം നഷ്ടമായ പാക് ടീമിനെ നന്നാക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് ഇന്‍സിക്ക് മുമ്പിലുള്ളത്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ച ഇന്‍സമാം കോച്ചിന്റെ കുപ്പായം അഴിച്ചുവെച്ചാണ് പാക് ടീമിന്റെ ചീഫ് സെലക്ടറായി എത്തുന്നത്.

inzamam

12 ലക്ഷം രൂപയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സമാമിന് നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സമാമിന് നല്‍കുക മാസം എട്ട് ലക്ഷം രൂപയായിരിക്കും. ഇതിന് ഇന്‍സമാം സമ്മതിച്ചു എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അഫ്ഗാനിസ്ഥാന്‍ കോച്ചിന്റെ റോള്‍ രാജിവെച്ച ഉടന്‍ തന്നെ ഇന്‍സമാമിനെ പി സി ബി ചീഫ് സെലക്ടര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്‍സമാമിന്റെ പരിശീലനത്തില്‍ ടി20 ലോകകപ്പിനിറങ്ങിയ അഫ്ഗാന്‍ ടീം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പില്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ഏകടീമും അഫ്ഗാനാണ്. ഇന്‍സമാമിന്റെ വരവ് മുന്‍ കോച്ച് വഖാര്‍ യുനിസ് സ്വാഗതം ചെയ്തിട്ടുണ്ട്. മികച്ച ദേശീയ ടീമിനെ വാര്‍ത്തെടുക്കാന്‍ ഇന്‍സിക്ക് കഴിയും എന്നാണ് മുന്‍ സഹതാരം കൂടിയായ വഖാര്‍ കരുതുന്നത്.

Story first published: Tuesday, April 19, 2016, 16:10 [IST]
Other articles published on Apr 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+