Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ഹെലികോപ്റ്റര്‍ ഷോട്ട് പഠിപ്പിച്ച കൂട്ടുകാരന്റെ ദുരന്തകഥ.. 32ആം വയസ്സില്‍ വിടപറഞ്ഞ സന്തോഷ്!

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ബയോപിക് എം എസ് ധോണി - ദി അണ്‍ടോള്‍ഡ് സ്‌റ്റോറി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ജാര്‍ഖണ്ഡിലെ ഒരു സാധാരണ കുടുബത്തില്‍ ജനിച്ച് വളര്‍ന്ന ധോണി എങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെയെത്തിയത് എന്നതാണ് സിനിമയുടെ പ്രമേയം.

ധോണിയുമായി ചുറ്റിപ്പറ്റി നടന്ന പല കാര്യങ്ങളും ഈ ജീവചരിത്ര സിനിമയിലുണ്ട്. ധോണിയുടെ സിനിമ സ്‌ക്രീനില്‍ നിറഞ്ഞോടുമ്പോള്‍, അകാലത്തില്‍ പിരിഞ്ഞുപോയ ധോണിയുടെ ഒരു കൂട്ടുകാരനെ ഓര്‍ക്കുകയാണ് ആളുകള്‍. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ഷോട്ടായ ഹെലികോപ്റ്റന്‍ ഷോട്ട് ധോണിയെ പഠിപ്പിച്ച സന്തോഷ് ലാല്‍ എന്ന കൂട്ടുകാരനെക്കുറിച്ച്...

സന്തോഷ് ലാലും ധോണിയും

സന്തോഷ് ലാലും ധോണിയും

എം എസ് ധോണിയും സന്തോഷ് ലാലും ഒരുമിച്ചാണ് കളിച്ചുവളര്‍ന്നത്. ഇരുവരും ഒരുമിച്ച് തന്നെ റെയില്‍വേസില്‍ ജോലിക്കും കയറി. എണ്ണമറ്റ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളാണ് ധോണിയും സന്തോഷും അക്കാലത്ത് കളിച്ചിരുന്നത്. ധോണി പിന്നീട് പ്രശസ്തമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുമായിരുന്നു സന്തോഷ്. (ഇന്ത്യ ടുഡേയുടെ ഫോട്ടോ)

സന്തോഷ് എന്ന് ബാറ്റ്‌സ്മാന്‍

സന്തോഷ് എന്ന് ബാറ്റ്‌സ്മാന്‍

ധോണിയെപ്പോലെ തന്നെ കളിക്കൂട്ടുകാരനായ സന്തോഷും പേടിയെന്തെന്ന് അറിയാത്ത ബാറ്റ്‌സ്മാനായിരുന്നു. തപ്പാട് ഷോട്ട് എന്ന പേരിലായിരുന്നു അന്ന് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അറിയപ്പെട്ടിരുന്നത്. സന്തോഷാണ് ധോണിക്ക് ഈ ഷോട്ട് പഠിപ്പിച്ചുകൊടുത്തത്. -ഇരുവരുടെയും കൂട്ടുകാരനായ നിഷാന്ത് ദയാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സന്തോഷിന്റെ മരണം

സന്തോഷിന്റെ മരണം

മുപ്പത്തിരണ്ടാം വയസിലായിരുന്നു സന്തോഷ് ലാലിന്റെ മരണം. പാന്‍ക്രിയാറ്റിറ്റിസിനെത്തുടര്‍ന്നായിരുന്നു മരണം. സന്തോഷിനെ ദില്ലിയിലെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി ധോണി ഒരു വിമാനം വരെ തയ്യാറാക്കിയിരുന്നു എന്ന് സുഹൃത്ത് പറയുന്നു. എന്നാല്‍ അതൊന്നും ഫലവത്തായില്ല.

രഞ്ജി കളിക്കാന്‍

രഞ്ജി കളിക്കാന്‍

ഇന്ത്യന്‍ ക്യാപ്റ്റനായതിന് ശേഷവും രഞ്ജി ട്രോഫി കളിക്കാനായി നാട്ടിലെത്തുമ്പോഴും മറ്റും ധോണി പഴയ കൂട്ടുകാര്‍ക്കൊപ്പം ചേരുമായിരുന്നു. വലിയ കളിക്കാരനായിട്ടും ധോണി കൂട്ടുകാരെ ആരെയും അറന്നില്ല. ധോണിയുടെ വളര്‍ച്ചയുടെയും അതിജീവനത്തിന്റെയും കഥയാണ് എം എസ് ധോണി - ദി അണ്‍ടോള്‍ഡ് സ്‌റ്റോറി

Story first published: Monday, October 3, 2016, 13:51 [IST]
Other articles published on Oct 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+