Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗൂഗിളിന് ധോണി വേണ്ട, കോലി മതി

ദില്ലി: തുടരെത്തുടരെയുള്ള തോല്‍വികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിലയിടിയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ അടക്കം ഇന്റര്‍നെറ്റ് ലോകത്ത് ക്യാപ്റ്റന്‍ ധോണിക്ക് പകരം കത്തിക്കയറുന്നത് പകരക്കാരന്‍ നായകനായ വിരാട് കോലിയാണ്.

സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ പറയുന്നതനുസരിച്ച് ഏഷ്യാ കപ്പില്‍ നിന്നുള്ള ധോണിയുടെ പിന്മാറ്റവും ആദ്യ കളിയില്‍ കോലിയുടെ വെടിക്കെട്ട് സെഞ്ചുറിയുമാണ് ക്യാപ്റ്റന്മാരുടെ മത്സരത്തില്‍ കോലിക്ക് മുന്‍തൂക്കം നല്‍കിയത്. മിന്നുന്ന ബാറ്റിംഗ് ഫോമിനൊപ്പം യുവത്വത്തിന്റെ ആവേശവും കോലിയെ കളിക്കമ്പക്കാരുടെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.

dhoni-kohli

കഴിഞ്ഞ ഒരു മാസത്തിനിടെ ഓണ്‍ലൈന്‍ സെര്‍ച്ചുകളില്‍ ധോണിയെ മറികടന്നാണ് കോലി മുന്നിലെത്തിയത്. 2013 ന്റെ അവസാനം മുതല്‍ ധോണിയെ കോലി പിന്തള്ളുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഐ പി എല്‍ കോഴക്കളിയില്‍ ധോണിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ കളിക്കളത്തിന് പുറത്ത് കോലിക്ക് കൂടുതല്‍ പിന്തുണക്കാരെ ഉണ്ടാക്കിയിട്ടുണ്ട്.

ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുമായുള്ള ബന്ധവും സെര്‍ച്ചില്‍ കോലിക്ക് നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്. അനുഷ്‌കയും കോലിയും ന്യൂസിലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്ന വാര്‍ത്തകളും കോലിയെ സെര്‍ച്ചില്‍ മുന്നിലെത്തിച്ചതായി ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

യുവരാജ് സിംഗാണ് പോയമാസം സെര്‍ച്ചില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ഐ പി എല്‍ ലേലമാണ് യുവിയെ സെര്‍ച്ചിലെ താരമാക്കിയത്. 14 കോടി രൂപയ്ക്കാണ് ബാംഗ്ലൂര്‍ ടീം യുവരാജിനെ വാങ്ങിയത്.

Story first published: Wednesday, March 5, 2014, 11:28 [IST]
Other articles published on Mar 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+