6 വര്‍ഷത്തിന് ശേഷം പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുന്നു!
കറാച്ചി: അപ്രവചനീയതയുടെ മാസ്മരികത അനുഭവിപ്പിക്കുന്ന പാകിസ്താനിലേക്ക് വീണ്ടും ക്രിക്കറ്റ് തിരിച്ചെത്തുന്നു. ഒന്നും രണ്ടുമല്ല നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ടെസ്റ്റ് പദവി പോലും കൈവിട്ട സിംബാബ്‌വെയാണ് പാകിസ്താന്‍ ക്രിക്കറ്റിന് രക്ഷകരായി എത്തുന്നത്.
മെയ് 22 മുതലാണ് പരമ്പരയ്ക്ക് തുടക്കമാകുക. രണ്ട് ട്വന്റി - 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും പരമ്പരയില്‍ കളിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മുഴുവന്‍ മത്സരങ്ങളും കളിക്കുക. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ്സിന് നേരെ ഭീകരാക്രമണം ഉണ്ടായതോടെയാണ് ഐ സി സി അംഗരാജ്യങ്ങള്‍ പാകിസ്താനില്‍ കളിക്കുന്നത് നിര്‍ത്തിയത്.

2009 ലെ ഈ സംഭവത്തിന് ശേഷം ടെസ്റ്റ് പദവിയുള്ള ഒരു രാജ്യം പോലും പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല. ദുബായ് ആണ് പാകിസ്താന്റെ താല്‍ക്കാലിക ഹോം ഗ്രൗണ്ട്. സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാത്തത് പാകിസ്താനില്‍ കളിയോടുള്ള താല്‍പര്യം കുറച്ചിട്ടുണ്ട്. പുതിയ താരങ്ങള്‍ ആരും ഉയര്‍ന്നുവരുന്നില്ല. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താന്‍ സെമിയില്‍ പോലും എത്താതെ പുറത്തായിരുന്നു.
സിംബാബ്‌വെ ടീം മെയ് മാസത്തില്‍ പാകിസ്താനില്‍ പര്യടനം നടത്തുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണ് അറിയിച്ചത്. കെനിയ അടുത്തിടെ പാകിസ്താനില്‍ കളിച്ചിരുന്നു. സിംബാബ്‌വെ കൂടി പര്യടനം നടത്തുന്നതോടെ കൂടുതല്‍ ടീമുകള്‍ പാകിസ്താനിലെത്തുമെന്ന പ്രതീക്ഷയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications