രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ തിരിച്ചെത്തണം: സര്‍ഫ്രാസ് അഹമ്മദ്
ഇസ്‌ലാമബാദ്: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരാന്‍ ഐസിസി കൂടുതല്‍ ഉത്സാഹം കാട്ടണമെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ട്വന്റി-20, ഏകദിന ടീമുകളുടെ നായകനായി വെള്ളിയാഴ്ച്ച രണ്ടാംവട്ടം ചുമതലയേറ്റതിന് ശേഷമാണ് സര്‍ഫ്രാസിന്റെ പ്രതികരണം. ഇതേസമയം, ശ്രീലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തിലും ഇന്ത്യയ്ക്ക് നേരെ ഉയര്‍ന്ന ആക്ഷേപത്തിലും പ്രതികരിക്കാന്‍ താരം തയ്യാറായില്ല.

ഐപിഎല്‍ കരാര്‍ റദ്ദു ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ ശാസ്ത്ര - സാങ്കേതിക മന്ത്രി ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നാണ് സര്‍ഫ്രാസ് വ്യക്തമാക്കിയത്. പക്ഷെ പാക് മണ്ണിലേക്ക് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ തിരിച്ചുവരണമെന്ന് പാക് നായകന്‍ അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിലേക്ക് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ ഐസിസിയും മറ്റു അംഗരാജ്യങ്ങളും കൂടുതല്‍ ഉത്സാഹിക്കണം. ഈസ്റ്റര്‍ നാളില്‍ ശ്രീലങ്കയില്‍ ബോംബാക്രമണങ്ങള്‍ നടന്നിട്ടും അണ്ടര്‍ 19 ടീമിനെ അങ്ങോട്ടു അയക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായി. ഭീകരാക്രമണ പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെയാണ് ടീമിനെ അങ്ങോട്ടു അയക്കാന്‍ പാക് ബോര്‍ഡ് തീരുമാനിച്ചതെന്ന് സഫ്രാസ് അഹമ്മദ് ഓര്‍മ്മപ്പെടുത്തി.

പാക് പര്യടനം നടത്താന്‍ ശ്രീലങ്കയെ നിര്‍ബന്ധിക്കാനാവില്ലെന്ന് സൂചിപ്പിച്ച സര്‍ഫ്രാസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ താരങ്ങള്‍ക്ക് അണുവിടതെറ്റാത്ത സുരക്ഷ പാക് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുവരുത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ സുരക്ഷാ നടപടികള്‍ വളരെയേറെ മെച്ചപ്പെട്ടു. സുരക്ഷാ ആശങ്കകളില്ലാതെ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എല്ലാ വര്‍ഷവും നടക്കുകയാണ് - പാക് നായകന്‍ പറഞ്ഞു. മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖുമായും ബൗളിങ് പരിശീലകന്‍ വഖാര്‍ യൂനിസുമായുള്ള പടലപ്പിണക്കം സര്‍ഫ്രാസ് അഹമ്മദ് തള്ളി. ഇരുവരും ടീമിനെ എന്തും പിന്തുണച്ചിട്ടേയുള്ളൂവെന്ന് താരം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications