Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി പ്രസിഡന്റ് മുസ്തഫാ കമാല്‍ രാജിവെച്ചു

ധാക്ക: ഇന്റെനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രസിഡന്റ് മുസ്തഫാ കമാല്‍ രാജിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായുളള (ബിസിസിഐ) കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുസ്തഫാ കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ചത്.

ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ആസ്‌ട്രേലിയയ്ക്ക് ട്രോഫി സമ്മാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലലില്‍ക്കെയാണ് കമാലിന്റെ രാജി. ഐ.സി.സിയുടെ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കുന്നതെന്ന് മുസ്തഫ കമാല്‍ രാജിക്കത്തില്‍ വ്യക്തമാക്കി.

-mustafa-kamal

ഇത്തവണ വിജയികളായ ആസ്‌ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചത് ഐ.സി.സി ചെയര്‍മാനായ ശ്രീനിവാസനാണ് ട്രോഫി കൈമാറിയത്. ഇത് ഐ.സി.സിയുടെ നിയമാവലിക്ക് എതിരാണെന്ന് കമാല്‍ നേരത്തെ ആരോപിച്ചിരുന്നു.

ട്രോഫി സമ്മാനിക്കാനുള്ള അവകാശം എനിക്കായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ അത് കവര്‍ന്നെടുക്കുകയായിരുന്നു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഇത്തരം ആള്‍ക്കാരെ ക്രിക്കറ്റില്‍ നിന്ന് മാറ്റി നിറുത്തണം. അല്ലെങ്കില്‍ ക്രിക്കറ്റ് എന്ന ഗെയിം നശിച്ചു പോവും കമാല്‍ പറഞ്ഞു.

Story first published: Wednesday, April 1, 2015, 14:59 [IST]
Other articles published on Apr 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+