വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റനൊക്കെ ദേശീയ ടീമിന്, ഇത് ഐപിഎല്‍... ഇവര്‍ ടീമില്‍പ്പോലുമില്ല!! കാരണങ്ങള്‍ പലത്

ചില ക്യാപ്റ്റന്‍മാര്‍ ആദ്യ കളിയില്‍ പുറത്തിരുന്നു

By Manu
IPL ചില വിദേശ ടീം നായകര്‍ക്കു കഷ്ടകാലം | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ ആവേശകരമായ രീതിയില്‍ പുരോഗമിക്കവെ ചില വിദേശ ടീം നായകര്‍ക്കു കഷ്ടകാലമാണ്. സീസണിലെ ആദ്യ മല്‍സരത്തില്‍ ചില ക്യാപ്റ്റന്‍മാര്‍ക്കു കളിക്കാന്‍ അവസരം പോലും ലഭിച്ചില്ല. പല കാരണങ്ങള്‍ കൊണ്ടുമാണ് ഇവര്‍ക്കു സ്ഥാനം ലഭിക്കാതിരുന്നത് എന്നതാണ് മറ്റൊരു കാര്യം.

തുടരെ രണ്ടു ഫിഫ്റ്റി... അതും വ്യത്യസ്ത പൊസിഷനില്‍, 2018 ആവര്‍ത്തിക്കില്ലെന്ന് റാണ!! തുടരെ രണ്ടു ഫിഫ്റ്റി... അതും വ്യത്യസ്ത പൊസിഷനില്‍, 2018 ആവര്‍ത്തിക്കില്ലെന്ന് റാണ!!

പരിക്കും ഫിറ്റ്‌നസില്ലായ്മയും പിന്‍മാറ്റവുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ലോക ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ചില ക്യാപ്റ്റന്‍മാര്‍ക്കാണ് തങ്ങളുടെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ആദ്യ മല്‍സരം നഷ്ടമായത്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ഫഫ് ഡു പ്ലെസി (സിഎസ്‌കെ)

ഫഫ് ഡു പ്ലെസി (സിഎസ്‌കെ)

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസിക്ക് ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. 2011 മുതല്‍ ഡുപ്ലെസി സിഎസ്‌കെയോടൊപ്പമുണ്ട്. വിലക്കിനു ശേഷം കഴിഞ്ഞ സീസണില്‍ സിഎസ്‌കെ ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ ഡുപ്ലെസിയെയും തിരികെ കൊണ്ടു വരികയായിരുന്നു.
സിഎസ്‌കെയ്ക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഡുപ്ലെസി. ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരായ ആദ്യ കളിയില്‍ താരത്തിനു കാഴ്ചക്കാരനാവേണ്ടി വന്നിരുന്നു. മൂന്നു വിദേശ താരങ്ങളെ മാത്രമാണ് ആര്‍സിബിക്കെതിരേ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. അക്കൂട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇല്ലായിരുന്നു. എങ്കിലും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഡുപ്ലെസി സിഎസ്‌കെയുടെ ഇലവനില്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ലസിത് മലിങ്ക (മുംബൈ)

ലസിത് മലിങ്ക (മുംബൈ)

ശ്രീലങ്കയുടെ ക്യാപ്റ്റനും പേസ് ഇതിഹാസവുമായ ലസിത് മലിങ്കയും സീസണിലെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഡുപ്ലെസിയെപ്പോലെ അദ്ദേഹത്തെ ഒഴിവാക്കിയതല്ല. മറിച്ച് മലിങ്ക തന്നെ സ്വയം പിന്മാറുകയായിരുന്നു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനാണ് മലിങ്ക ഐപിഎല്ലില്‍ നിന്നും അവധിയെടുത്തത്.
പരിചയസമ്പന്നനായ മലിങ്കയുടെ അഭാവം ആദ്യ കളിയില്‍ മുംബൈ ബൗളിങിന്റെ മൂര്‍ച്ച കുറച്ചിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് മുംബൈ ആദ്യ കളിയില്‍ തോല്‍വിയേറ്റുവാങ്ങിയത്.
ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് മലിങ്ക. 110 ഇന്നിങ്‌സുകളില്‍ നിന്നും 154 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവാദം നല്‍കിയതിനെ തുടര്‍ന്ന് മലിങ്ക ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള മുംബൈ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു.

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

ഈ സീസണിലെ ഐപിഎല്ലില്‍ നിലവിലെ റണ്ണറപ്പ് കൂടിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മല്‍സരത്തില്‍ ടീമിന്റെ നായകനും ന്യൂസിലാന്‍ഡ് ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹം നടത്തിയത്. 735 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വില്ല്യംസണ്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതിലും ചുക്കാന്‍ പിടിച്ചിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരായ ഈ സീസണിലെ ആദ്യ കളിയില്‍ ഹൈദരാബാദിനെ നയിക്കാന്‍ വില്ല്യംസണ്‍ ഉണ്ടായിരുന്നില്ല. ടീമിന്റെ ആരാധകര്‍ക്ക് ഇതു ശരിക്കും ഞെട്ടലായിരുന്നു. എന്നാല്‍ പരിക്കു കാരണമാണ് അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നത് എന്നതാണ് യാഥാര്‍ഥ്യം. ദേശീയ ടീമിനായി കളിക്കുന്നതിനിടെ വില്ല്യംസണിന്റെ തോളിനു പരിക്കേറ്റിരുന്നു. ഇതു ഭേദവാവാത്തതിനെ തുടര്‍ന്നാണ് ആദ്യ കളിയില്‍ താരം പുറത്തിരുന്നത്. വില്ല്യംസണിന്റെ അഭാവത്തില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിച്ചത്. കളിയില്‍ ടീം തോല്‍ക്കുകയും ചെയ്തു.

Story first published: Thursday, March 28, 2019, 15:24 [IST]
Other articles published on Mar 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X