Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുജാര ദ്രാവിഡിന്റെ പിന്‍ഗാമി തന്നെ!! തെളിവ് ഈ റെക്കോര്‍ഡ്... ഭാഗ്യവേദിയായി അഡ്‌ലെയ്ഡ്

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സിന്റ നേരിയ ലീഡാണ് ഇന്ത്യക്കു നേടാനായത്. നേരത്തേ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായപ്പോള്‍ ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറി ടീമിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 123 റണ്‍സാണ് അദ്ദേഹം നേടിയത്.

ഇന്ത്യക്കു മറുപടിയില്‍ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ മൂന്നാംദിനം രാവിലെ 235 റണ്‍സിന് അവസാനിക്കുകയും ചെയ്തു. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലെ പ്രധാന സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

ദ്രാവിഡിനൊപ്പം ചേതേശ്വര്‍ പുജാര

ദ്രാവിഡിനൊപ്പം ചേതേശ്വര്‍ പുജാര

ആദ്യദിനം നേടിയ സെഞ്ച്വറിയോടെ പുജാര ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 95 റണ്‍സ് നേടിയതോടെയാണ് അദ്ദേഹം 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14000 റണ്‍സ് പുജാരയുടെ പേരിലുണ്ട്. ഇതോടെ ഇന്ത്യയുടെ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അദദ്ദേഹത്തിന് കഴിഞ്ഞു.

പുജാരയുടെ എട്ടാം റണ്ണൗട്ട്

പുജാരയുടെ എട്ടാം റണ്ണൗട്ട്

ആദ്യ ഇന്നിങ്‌സില്‍ റണ്ണൗട്ടായാണ് പുജാര പുറത്തായത്. ടെസ്റ്റില്‍ ഇതു എട്ടാം തവണയാണ് അദ്ദേഹം റണ്ണൗട്ടായി മടങ്ങുന്നത്. റണ്ണൗട്ടുകളുടെ എണ്ണത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഇനി പുജാരയ്ക്കു മുന്നിലുള്ളൂ.
13 ടെസ്റ്റുകളില്‍ റണ്ണൗട്ടായ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡാണ് ലിസ്റ്റില്‍ തലപ്പത്ത്. ഒമ്പത് തവണ റണ്ണൗട്ടായ മറ്റൊരു ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാമത്.

അഡ്‌ലെയ്ഡ് ഇന്ത്യക്കു ഭാഗ്യവേദി

അഡ്‌ലെയ്ഡ് ഇന്ത്യക്കു ഭാഗ്യവേദി

വിദേശത്ത് ടെസ്റ്റില്‍ ഇന്ത്യക്കു ഭാഗ്യവേദിയാവുകയാണ് അഡ്‌ലെയ്ഡ്. ജയത്തിന്റെ കാര്യത്തിലല്ല മറിച്ച് സെഞ്ച്വറികളുടെ എണ്ണത്തിലാണെന്ന് മാത്രം. അഡ്‌ലെയ്ഡില്‍ കളിച്ച ടെസ്റ്റുകളില്‍ ഇതുവരെ 14 സെഞ്ച്വറികള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിക്കഴിഞ്ഞു. ഇതോടെ ശ്രീലങ്കയിലെ കൊളംബോയില്‍ നേടിയ 14 സെഞ്ച്വറികളൊന്ന നേട്ടത്തിനൊപ്പവും ഇന്ത്യയെത്തി.

മുരളീധരന് അരികെ അശ്വിന്‍

മുരളീധരന് അരികെ അശ്വിന്‍

ഓസ്‌ട്രേലിയയുടെ മൂന്നു താരങ്ങളെയാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പുറത്താക്കിയത്. ഇവരെല്ലാം ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരുമായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതുവരെ 179 ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് അശ്വിന്‍ ഔട്ടാക്കിയിട്ടുള്ളത്.
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോര്‍ഡ്. 191 ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ അദ്ദേഹം ടെസ്റ്റില്‍ പുറത്താക്കിയിട്ടുണ്ട്.

Story first published: Saturday, December 8, 2018, 9:04 [IST]
Other articles published on Dec 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+