Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: രസകരമായ 10 വിശേഷങ്ങള്‍

ബെംഗളൂരു: ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ തുടങ്ങാന്‍ പോകുന്നത് പതിനൊന്നാമത്തെ ലോകകപ്പാണ്. കഴിഞ്ഞ 10 ലോകകപ്പിനും ഉണ്ടാകില്ലേ എന്തെങ്കിലും രസകരമായ ചിലത് പറയാന്‍. ആതിഥേയരായ ഓസ്‌ട്രേലിയയും ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് ആദ്യകളി. അതില്‍ത്തന്നെ ഉണ്ട് ഒരു രസം. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീമാണ് ഓസീസ്. ഇംഗ്ലണ്ടോ, ഇത് വരെ കപ്പടിച്ചിട്ടില്ല.

രണ്ടാം ദിവസമാണ് ഇന്ത്യയ്ക്ക് ലോകകപ്പില്‍ തുടക്കം. പാകിസ്താനാണ് എതിരാളികള്‍. അതിലെ രസം എല്ലാവര്‍ക്കും അറിയാവുന്നത് തന്നെ. ലോകകപ്പില്‍ ഒരുതവണയെങ്കിലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് പാകിസ്താന്‍ ടീമിന്റെ വരവ്. പക്ഷേ പേടിക്കാനില്ല, മുന്‍പും അവര്‍ അങ്ങിനെ തന്നെയാണ് വന്നിരുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്താളുകളില്‍ നിന്നും രസകരമായ ചില വിശേഷങ്ങള്‍ വായിക്കൂ.

ഒരു കളിയില്‍ 6 പോയിന്റ്

ഒരു കളിയില്‍ 6 പോയിന്റ്

ഒരു വിജയത്തിന് 3 പോയിന്റാണ് ലോകകപ്പിലെ കണക്ക്. 1996 ലെ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് 1 കളി കഴിഞ്ഞപ്പോള്‍ 6 പോയിന്റുകള്‍ കിട്ടി. ലങ്കയില്‍ കളിക്കാനില്ല എന്ന് പറഞ്ഞ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കളി ബഹിഷ്‌കരിച്ചതോടെയാണ് ലങ്കയ്ക്ക് രണ്ട് വാക്കോവര്‍ കിട്ടിയത്.

12 വര്‍ഷം തോല്‍ക്കാത്ത ടീം

12 വര്‍ഷം തോല്‍ക്കാത്ത ടീം

തലക്കെട്ട് കണ്ടാലേ അറിയാം അത് ഓസ്‌ട്രേലിയയെ കുറിച്ചാണ് എന്ന് അല്ലേ. 1999 ലെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനോട് തോറ്റതില്‍ പിന്നെ ഓസ്‌ട്രേലിയ 2011 വരെ ലോകകപ്പില്‍ തോറ്റിട്ടില്ല. 2011 ലോകകപ്പില്‍ കംഗാരുക്കളെ തോല്‍പിച്ചത് ആരാണെന്നറിയാമോ, അതേ പാകിസ്താന്‍ തന്നെ!

ഗാരി കിര്‍സ്റ്റന്റെ താണ്ഡവം

ഗാരി കിര്‍സ്റ്റന്റെ താണ്ഡവം

ഏകദിനത്തില്‍ ഇരട്ടസെഞ്ചുറികള്‍ക്ക് പോലും വലിയ വിലയില്ലാതായെങ്കിലും ലോകകപ്പില്‍ അതല്ല സ്ഥിതി. ഗാരി കിര്‍സ്റ്റന്റെ 188 റണ്‍സാണ് ലോകകപ്പിലെ റെക്കോര്‍ഡ്. പാവംപിടിച്ച യു എ ഇക്കെതിരെയായിരുന്നു 1996 ല്‍ ഗാരിയുടെ താണ്ഡവം.

ആ സിംബാബ്‌വെ അല്ല ഈ സിംബാബ്‌വെ

ആ സിംബാബ്‌വെ അല്ല ഈ സിംബാബ്‌വെ

1983 ലോകകപ്പില്‍ ആദ്യ കളി കളിക്കാനിറങ്ങിയ സിംബാബ്‌വെ ടീം കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ചുവിട്ടു. 1999 ല്‍ ഇന്ത്യയും സിംബാബ്‌വെ ടീമിന്റെ കരുത്തറിഞ്ഞു. ഈ ടീമുകളുടെയൊക്കെ നിഴല്‍ മാത്രമാണ് ഇന്നത്തെ സിംബാബ്‌വെ.

പാവം പാവം വെസ്റ്റ് ഇന്‍ഡീസ്

പാവം പാവം വെസ്റ്റ് ഇന്‍ഡീസ്

ആദ്യ മൂന്ന് ലോകപ്പിലും ഫൈനല്‍ കളിച്ച ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. രണ്ടിലും കിരീടവും നേടി. പക്ഷേ അതിന് ശേഷം 7 തവണ കളിച്ചിട്ടും ഒരിക്കല്‍ പോലും കപ്പ് നേടാനോ ഫൈനലിലെത്താനോ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഇംഗ്ലണ്ടിന്റെ കാര്യം അതിലും കഷ്ടം

ഇംഗ്ലണ്ടിന്റെ കാര്യം അതിലും കഷ്ടം

ക്രിക്കറ്റ് കണ്ടുപിടിച്ചത് ഇംഗ്ലണ്ടാണെന്നൊക്കെ ഒരോളത്തിന് പറയാം. മൂന്ന് ദശാബ്ദങ്ങളിലായി 3 ഫൈനലുകള്‍ കളിച്ചിട്ടുണ്ട് എന്നല്ലാതെ ഒരിക്കല്‍ പോലും കപ്പ് നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗ്രഹാം ഗൂച്ചാണ് ഈ മൂന്ന് ഫൈനലും കളിച്ച ഏക നിര്‍ഭാഗ്യവാന്‍.

സച്ചിനാണ് കേമന്‍

സച്ചിനാണ് കേമന്‍

ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്. രണ്ട് ലോകകപ്പുകളില്‍ സച്ചിന്‍ ടോപ് സ്‌കോററുമായി.

ബൗളിംഗിലെ സച്ചിന്‍ മക്ഗ്രാത്ത്

ബൗളിംഗിലെ സച്ചിന്‍ മക്ഗ്രാത്ത്

ബാറ്റിംഗില്‍ സച്ചിനാണ് കേമനെങ്കില്‍ ബൗളിംഗില്‍ അത് മക്ഗ്രാത്താണ്. 39 കളികളില്‍ 71 വിക്കറ്റെടുത്ത മക്ഗ്രാത്തിന്റെ പേരിലാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും - 15 ന് 7.

ഇന്ത്യയ്ക്കുമുണ്ട് റെക്കോര്‍ഡ്

ഇന്ത്യയ്ക്കുമുണ്ട് റെക്കോര്‍ഡ്

ഒന്നിലധികം ലോകകപ്പുകള്‍ നേടിയ ഏക ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. 1983 ലും 2011 ലും ഇന്ത്യ കപ്പ് നേടി. ശ്രീലങ്കയും പാകിസ്താനുമാണ് ലോകകപ്പ് നേടിയ മറ്റ് ഏഷ്യക്കാര്‍.

ലോര്‍ഡ്‌സ് വെറുമൊരു ഗ്രൗണ്ടല്ല

ലോര്‍ഡ്‌സ് വെറുമൊരു ഗ്രൗണ്ടല്ല

ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിന് ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്. 4 തവണയാണ് ഇവിടെ ലോകകപ്പ് ഫൈനല്‍ കളിച്ചത്. മറ്റൊരിടത്തും ലോകകപ്പ് ഫൈനല്‍ ഒന്നില്‍ കൂടുതല്‍ തവണ കളിച്ചിട്ടില്ല. ഇത്തവണ മെല്‍ബണ് ഇത് രണ്ടാമൂഴമാണ്.

Story first published: Friday, February 6, 2015, 10:30 [IST]
Other articles published on Feb 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+