വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

HappyBirthdayDhoni- ധോണി ഫാനാണോ? ക്യാപ്റ്റന്‍ കൂളിനെക്കുറിച്ച് നിങ്ങളറിയേണ്ട ചിലതുണ്ട്

ഇന്ന് 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മുന്‍ നായകന്‍

ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്ത്യയുടെ ഇതിഹാസ താരം എംഎസ് ധോണിയുടെ പിറന്നാള്‍ ആഘോഷത്തിലാണ്. 39ന്റെ ചുറുചുറുക്കില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂളിന് ലോകമെങ്ങുമുള്ള ആരാധകരും ക്രിക്കറ്റര്‍മാരുമെല്ലാം ആശംസകള്‍ നേര്‍ന്നു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ ധോണി മയമായിക്കഴിഞ്ഞു.

ദേശീയ ടീമിനൊപ്പം വീണ്ടും ധോണിയെ കാത്തിരിക്കുകയാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണെങ്കിലും ഐപിഎല്ലില്‍ തീര്‍ച്ചയായും ധോണിയെ കാണാന്‍ കഴിയും. ഒരുപാട് അവിസ്മരണീയ നേട്ടങ്ങള്‍ക്ക് അവകാശി കൂടിയാണ് ഈ റാഞ്ചിക്കാരന്‍. ധോണിയെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ അറിയേണ്ട ചില രസകരമായ വസ്തുതകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഐസിസിയുടെ മൂന്നു ട്രോഫികള്‍

ഐസിസിയുടെ മൂന്നു ട്രോഫികള്‍

ഐസിസിയുടെ മൂന്നു ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. 2007ല്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയാണ് അദ്ദേഹത്തിന്റെ തുടക്കം. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ടീമിനം ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യക്കു നേടിത്തന്ന് ധോണി അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയാവുകയും ചെയ്തു.

ആറു ടി20 ലോകകപ്പുകളില്‍ നയിച്ചു

ആറു ടി20 ലോകകപ്പുകളില്‍ നയിച്ചു

2007ലെ ടി20 ലോകകപ്പുള്‍പ്പെടെ പിന്നീട് നടന്ന ആറു ടി20 ലോകകപ്പുകളിലും ഇന്ത്യയെ നയിച്ചത് ധോണിയായിരുന്നു. ലോക ക്രിക്കറ്റില്‍ മറ്റൊരു ക്യാപ്റ്റനും ഇത്രയുമധികം ടി20 ലോകകപ്പുകളില്‍ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. 2007ല്‍ ക്യാപ്റ്റനായി ചുമതലയേറ്റ അദ്ദേഹം 2017ലാണ് നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്.

ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍

ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ധോണിക്കു അവകാശപ്പെട്ടതാണ്. 2012ല്‍ ഓസ്ട്രലിയക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിലാണ് ധോണി 224 റണ്‍സ് അടിച്ചെടുത്ത് ചരിത്രം കുറിച്ചത്. ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം.

2008ലെ ഐപിഎല്ലിലെ വിലകൂടിയ താരം

2008ലെ ഐപിഎല്ലിലെ വിലകൂടിയ താരം

2008ലെ പ്രഥമ ഐപിഎല്ലില്‍ ഏറ്റവും വില പിടിപ്പുള്ള താരമായത് ധോണിയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഇന്ത്യയെ കന്നി ടി20 ലോകകപ്പ് നേട്ടത്തിലേക്കു നയിക്കാനായതാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറ്റി മറിച്ചത്. ഇത് ഐപിഎല്ലില്‍ ധോണിയുടെ മൂല്യമുയര്‍ത്തുകയും ചെയ്തു. ആറു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ടീമിന്റെ ക്യാപ്റ്റന്‍സിയും ധോണിക്കു തന്നെയായിരുന്നു.

ലഫ്റ്റനന്റ് കേണല്‍

ലഫ്റ്റനന്റ് കേണല്‍

മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്.
അതിനു ശേഷം അദ്ദേഹം ഇടയ്ക്കു സൈനികരുടെ ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് അവസാനിച്ച ശേഷം കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം രണ്ടാഴ്ച ധോണി ചെലവിട്ടിരുന്നു.

ഗോള്‍കീപ്പര്‍

ഗോള്‍കീപ്പര്‍

ധോണിയെന്ന ക്രിക്കറ്ററെ മാത്രമേ ലോകത്തിനറിയൂ. എന്നാല്‍ ധോണിയെന്ന ഒരു ഫുട്‌ബോള്‍ കൂടിയുണ്ട്. മികച്ചൊരു ഫുട്‌ബോള്‍ താരം കൂടിയാണ് അദ്ദേഹമെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. ഗോള്‍കീപ്പറായിട്ടാണ് ധോണി കരിയര്‍ ആരംഭിച്ചത്. മികച്ച പ്രകടനത്തിലൂടെ അദ്ദേഹം കോച്ചിന്റെ പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്.
ധോണിയുടെ കോച്ച് കേശവ് ബാനര്‍ജിയാണ് താരത്തോട് സ്‌കൂള്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ ആദ്യമായി ആവശ്യപ്പെട്ടത്. ഈ നീക്കം ധോണിയുടെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു.

Story first published: Tuesday, July 7, 2020, 11:49 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X